മോദിയുടെ പിറന്നാളിന് ‘56 ഇഞ്ച്’ ഥാലിയുമായി ഹോട്ടൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍, '56 ഇഞ്ച്' ഥാലി വിളമ്പി ആഘോഷമാക്കാന്‍ കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 റെസ്റ്റോറന്റ്. പിറന്നാള്‍ ദിനമായ ശനിയാഴ്ച മുതല്‍ പത്തുദിവസത്തേക്ക് 56 വിഭവങ്ങളുള്ള ഈ പ്രത്യേക ഥാലി വിളമ്പുമെന്ന് കടയുടമ സുമിത് കല്‍റ അറിയിച്ചു. ഇരുപതുതരം സബ്ജികള്‍, വിവിധയിനം ബ്രെഡ്, ദാല്‍, ഗുലാബ് ജാമുന്, കുല്‍ഫി എന്നിവ അടങ്ങിയ ഈ പ്രത്യേക ഥാലിക്ക് മൂവായിരം രൂപയോളമാണ് വില.
മോദിയുടേത് 56 ഇഞ്ചുള്ള നെഞ്ചാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഥാലിയുടെ പേരും വിഭവങ്ങളുടെ എണ്ണവും. മോദിയോടുള്ള ആദരവുകൊണ്ടാണ് ഈ ഥാലി ഒരുക്കിയതെന്ന് സുമിത് പറഞ്ഞു.
വിലക്കയറ്റം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ 'ഇന്‍ഫ്ളേഷന്‍ ഥാലി' ഒരുക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: birthday of prime minister narendra modi, 56 inch thali is prepared by delhi resturant, food