ചണവിത്ത് കുതിര്‍ത്ത് വെള്ളം കുടിക്കണം ; കാരണം അറിഞ്ഞിരിക്കാം

നമ്മുടെ ഡയറ്റില്‍ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ചണവിത്ത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. ഫൈബറിന്റെ വലിയൊരു കലവറയായ ചണവിത്ത് കുതിര്‍ത്ത് വെള്ളം കുടിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്.
ചണ വിത്ത് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചണവിത്തുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചണവിത്ത് കുതിര്‍ത്ത് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഫ്ളാക്സ് സീഡ്‌സ് കുതിര്‍ത്ത് വച്ച വെള്ളം പതിവാക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ചണവിത്തും ഫ്ളാക്സ് സീഡ് (ചണവിത്ത്) ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചണവിത്ത് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
ചണവിത്തുകള്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഗുണം ചെയ്യും. കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ചണവിത്ത് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: flax seeds water,flax seeds ,Promoting Digestion,Hair Health,Skin Health,Lowers Cholesterol Level