കോഫി ഫാനാണോ? അറിഞ്ഞിരിക്കാം ആസ്വാദനത്തിൻ്റെ ‘80/20 റൂൾ’

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ലോകമെമ്പാടുമുള്ള കാപ്പി പ്രേമികൾ ഒക്ടോബർ ഒന്നിന് രണ്ട് കപ്പ് കാപ്പി അധികം കുടിച്ചാലും കുറ്റം പറയാനില്ല. അന്താരാഷ്ട്ര കാപ്പി ദിനത്തിലുള്ള ചെറിയ സന്തോഷം അങ്ങനെയും ആഘോഷിക്കാം. കാപ്പിയെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കടന്നുവരുന്ന ഒരു പദമാണ് 80/20 റൂൾ.

എന്താണ് 80/20 നിയമം?

80% ഫലങ്ങളും 20% ശ്രമങ്ങളിൽ നിന്നാണ് പലപ്പോഴും ഉണ്ടാകുന്നത് എന്ന ബിസിനസ് തത്വത്തിൽ നിന്നാണ് ഇതിൻ്റെ ഉത്ഭവം. പാരെറ്റോ പ്രിൻസിപ്പിൾ എന്നും ഇവ അറിയപ്പെടുന്നു. ഇറ്റാലിയൻ ഇക്കണോമിസ്റ്റ് വിൽഫ്രഡോ പാരറ്റോ തൊണ്ണൂറുകളുടെ ആദ്യം കൊണ്ടുവന്ന ഈ ആശയം പിൽക്കാലത്ത് പല മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. 

മികച്ച കാപ്പി തിരഞ്ഞെടുത്ത്, അമിതമാവാതെ, ആസ്വദിച്ച് കുടിക്കുന്നതാണ് കാപ്പിയിൽ ഈ റൂളിൻ്റെ പ്രാഥമിക ആശയം.

കാപ്പിയിലെ 80/20 നിയമം

80/20 നിയമത്തിന് നിരവധി വ്യാഖ്യാനങ്ങളുണ്ട്.

ആരോഗ്യപരമായി ആസ്വദിക്കാം: 80% സമയവും ആരോഗ്യകരമായി കാപ്പി ആസ്വദിക്കാം. ഉദാഹരണത്തിന്, ബ്ലാക്ക് കോഫി ഏറ്റവും കുറഞ്ഞ പഞ്ചസാരയോടെയും കൃത്രിമ ക്രീമുകൾ ഇല്ലാതെയും കുടിക്കാം. ശേഷിക്കുന്ന 20% പ്രാവശ്യവും നിങ്ങൾ ഇഷ്ടപ്പെടുന്ന കാരമൽ ലാറ്റെ, മോച്ച, അല്ലെങ്കിൽ വിപ്പ്ഡ് ക്രീം ചേർത്ത കോൾഡ് ബ്രൂ എന്നിവ കുറ്റബോധമില്ലാതെ ആസ്വദിക്കാവുന്നതാണ്.

ബ്രൂവിങ്ങിൽ  കൂടുതൽ ശ്രദ്ധനൽകാം: മികച്ച നിലവാരമുള്ള കാപ്പി ബീനുകൾക്ക് 80% ശ്രദ്ധ നൽകുകയും 20% നിലവാരം ബ്രൂവിങ് ടെക്നിക്കിൻ്റെ കാര്യത്തിൽ നൽകാമെന്നും ചിലർ വ്യാഖ്യാനിക്കുന്നു.

 80/20 റൂളിൻ്റെ പ്രസസക്തി 

പലർക്കും ദിവസം തുടങ്ങാൻ കാപ്പി അത്യാവശ്യമാണ്.എന്നാൽ അമിതമായ ഉപഭോഗം, പഞ്ചസാരയുടെ അളവ്, ഉറക്കക്കുറവ് എന്നിവ ചിലർക്ക് അനുഭവപ്പെട്ടേക്കാം. 80/20 റൂൾ ആരോഗ്യകരമായ ഉപഭോഗം പ്രത്സാഹിപ്പിക്കുന്നു. 

80/20 റൂൾ എങ്ങനെ പ്രാവർത്തികമാക്കാം?

മികച്ച ബീൻസ് തിരഞ്ഞെടുക്കാം: ഫ്രഷ് ആയി റോസ്റ്റ് ചെയ്തതും മികച്ച കമ്പനികളുടെ കാപ്പി ഉത്പന്നങ്ങളും തിരഞ്ഞെടുക്കാം.

ആരോഗ്യകരമായ തിരഞ്ഞെടുപ്പ്: ബ്ലാക്ക് കോഫി, അമേരിക്കാനോ, അല്ലെങ്കിൽ ലൈറ്റ് കാപ്പുച്ചിനോ എന്നിവ തിരഞ്ഞെടുക്കാം.

ഉറക്കം തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താം: ഉറക്കത്തിന് തടസ്സമാകാതെയും രാത്രി ഏറെ വൈകിയും കുടിക്കാതിരിക്കാം. 

Content Highlights: Discover the 80/20 rule for coffee! Learn how to enjoy your favorite brew while prioritizing health and flavor.