ഇനി അടുക്കളയില്‍ സമയം ലാഭിക്കാം, പൂരി പരത്താന്‍ ഇത്ര എളുപ്പമോ? വീഡിയോ കണ്ടത് 6 മില്യണ്‍ പേര്‍

അടുക്കളയിലെ ജോലി പറയുന്നതുപോലെ അത്രയെളുപ്പമല്ല. ചില വിഭവങ്ങള്‍ക്കായി വലിയ സമയം പലപ്പോഴും മാറ്റി വെക്കേണ്ടി വരുന്നതും പതിവാണ്. ചപ്പാത്തിയും പൂരിയുമെല്ലാം സമയം കൂടുതല്‍ വേണ്ടവയാണ്. കൂടാതെ കൃത്യമായ വൃത്താകൃതിയിലുള്ള ചപ്പാത്തി അനായാസമായി ഉണ്ടാക്കുന്നതിന് കുറച്ച് വൈദഗ്ധ്യവും പരിശീലനവും കൂടി ആവശ്യമാണെന്നതും സത്യം തന്നെ. ചുരുങ്ങിയ സമയത്തിനുള്ളില്‍ വൃത്താകൃതിയിലുള്ള പൂരികളോ റൊട്ടികളോ ഉണ്ടാക്കാന്‍ പലരും പാടുപെടാറുണ്ട്.
എന്നാല്‍ അത്തരത്തിലുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന എളുപ്പമാര്‍ഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്.
ഒറ്റയടിയ്ക്ക് അഞ്ച് പൂരികള്‍ വരെ ഈ മാര്‍ഗത്തില്‍ പരത്തിയെടുക്കാം. വൈറലായ വീഡിയോ ഇതിനകം ആറു ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനായി ചപ്പാത്തി പരത്തുന്ന കോല്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്. വീഡിയോയില്‍ ആദ്യം കാണുന്നത് ഉരുളകളാക്കി വെച്ചിരിക്കുന്ന മാവ് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിവെക്കുന്നതാണ്.
ശേഷം ഷീറ്റിന്റെ ഒരു ഭാഗം മടക്കി ഈ ഉരുളകളുടെ മുകളിലൂടെ പൊതിയുന്നതും കാണാം. എന്നിട്ട് ചപ്പാത്തിപ്പലകയുപയോഗിച്ച് ഉരുളകളുടെ മുകളില്‍ അമര്‍ത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. വളരെയെളുപ്പത്തില്‍ കൃത്യമായ വൃത്താകൃതിയില്‍ പൂരിയും ചപ്പാത്തിയും ഇങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വളരെയേറെ സമയലാഭമാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Video Shows Time-Saving Hack To Prepare Pooris Without Rolling Pin