ശരീരഭാരം കൂടുമെന്ന് ഭയമേ വേണ്ട, മഴയുടെ തണുപ്പില്‍ ചോളം ചൂടോടെ കഴിക്കാം

മഴ മണ്ണിലേക്കെത്തിയാല്‍ നല്ല ചൂടുള്ള ചായയും കടിയും കഴിക്കാന്‍ കൊതിയാണ് പലര്‍ക്കും. അവധിക്കാലം കഴിയാനിരിക്കെ ഈ തണുത്ത കാലവസ്ഥയില്‍ കളിക്കാനായി പോലും പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുന്ന കുട്ടികള്‍ക്ക് ചൂടന്‍ ലഘുഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കാം. അതിന് ബെസ്റ്റാണ് ചോളം. കരിഞ്ഞുപോകാതെ എങ്ങനെയാണ് ചോളം പാകത്തിന് വറുത്തെടുക്കുക? അതിനുള്ള വഴികളിതാ.
വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാം
ചോളം വറുത്തെടുക്കുന്നതിന് മുമ്പ് 15-20 മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുന്നത് അവ പാചകം ചെയ്യുമ്പോള്‍ കരിഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കും.
പാകത്തിന് മാത്രം ചൂട്
മീഡിയം ചൂടാണ് ചോളം വറുക്കാനായി വേണ്ടത്. അതുകൊണ്ടുതന്നെ പാചകം ചെയ്യുന്നത് ഗ്രില്ലിലായാലും ഗാസ് സ്റ്റൗവില്‍ ആണെങ്കിലും മീഡിയം ചൂട് മാത്രം നിലനിര്‍ത്തി ചോളം തയ്യാറാക്കാം.
ആവശ്യത്തിന് ഇളക്കുക
കുതിര്‍ത്തുവെച്ച ചോളം എടുത്ത് പാചകം ചെയ്യുമ്പോള്‍ നിര്‍ത്താതെ ഉളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ എളുപ്പം കരിഞ്ഞുപോകും.
നാരങ്ങാനീര് പുരട്ടാം
റോസ്റ്റ് ചെയ്യാനുള്ള ചോളത്തില്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്. ചോളം പെട്ടെന്ന് ഡ്രൈ ആകുന്നത് തടയാന്‍ ഇത് സഹായിക്കും. മാത്രമല്ല, രുചിയും നല്‍കുന്നു.
125-150 വരെ കലോറിയും ഫൈബറും അടങ്ങിയ ഭക്ഷണമാണ് ചോളം. കൂടാതെ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വറുത്തെടുക്കുക മാത്രമല്ല, വെണ്ണ, മസാലകള്‍ എന്നിവ ചേര്‍ത്തോ ചേര്‍ക്കാതെയോ, പുഴുങ്ങിയ ശേഷവും ചോളം കഴിക്കാവുന്നതാണ്. ശരീരഭാരം കൂടുമെന്ന് ഭയമേ വേണ്ട, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഭക്ഷണമാണിത്.
Content Highlights: Perfect Roasted Corn: Tips & Tricks