റെഡി ടു കുക്ക് ചപ്പാത്തി വാങ്ങാറുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Photo: Pixabay
Photo: Pixabay

റെഡി ടു കുക്ക് ചപ്പാത്തി വാങ്ങുക, ചൂടാക്കുക, കഴിക്കുക. എന്തെളുപ്പം. ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കാം

  • പാക്കറ്റ് ഭക്ഷണം പാകം ചെയ്യാത്ത മറ്റ് ആഹാരത്തോടൊപ്പം സൂക്ഷിക്കരുത്. 
  • മത്സ്യ-മാംസാദികള്‍, കഴുകാത്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി, മത്സ്യം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ മുറിക്കാനുപയോഗിച്ച കത്തി, ബോര്‍ഡ്, തവ മുതലായവ പാക്കറ്റ് ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. 
  • പാക്കറ്റ് തുറന്നശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്തവിധത്തില്‍ അടച്ചുസൂക്ഷിക്കുക. 
  • കവറിന് പുറത്തെ നിര്‍ദേശമനുസരിച്ചുള്ള ഊഷ്മാവില്‍ മാത്രം സൂക്ഷിക്കുക. 
  • കവറിന് പുറത്തുള്ള തീയതിക്ക് ശേഷം ഉപയോഗിക്കാതിരിക്കുക.
  • സംഭരണകാലാവധി കുറഞ്ഞ വിഭവങ്ങള്‍, കവര്‍ തുറന്നാല്‍ കഴിവതും ഒരു പ്രാവശ്യം കൊണ്ട് തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
  • കവറില്‍ കൊടുത്തിട്ടുള്ള സ്റ്റോറേജ് രീതികള്‍ നോക്കി ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കാം. 
  • വായുനിറഞ്ഞ് വീര്‍ത്ത കവറുകള്‍, ലീക്കുള്ളവ, കേടുവന്ന ടിന്നുകള്‍ അല്ലെങ്കില്‍ കേടുവന്ന കവറുകള്‍ എന്നിവയിലുള്ളത് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Ready to Cook Food

Content Highlights: