ഐസ്ക്രീം രൂപത്തിലൊരു പിസ; കൊതിയൂറിപ്പിക്കുന്ന മേക്കിങ് വീഡിയോ-വൈറൽ

വൃത്താകൃതിയില്‍, മുകളില്‍ ഇഷ്ടപ്പെട്ട ചേരുവകള്‍ നിറച്ച്, ത്രികോണാകൃതിയില്‍ മുറിച്ചെടുക്കുന്ന പിസയായിരിക്കും എല്ലാവരുടെയും സങ്കല്‍പ്പത്തിലുള്ളത്. എന്നാല്‍, കോണ്‍ ഐസ്ക്രീമിന്റെ രൂപത്തിലുള്ളൊരു പിസ സങ്കല്പിക്കാന് കഴിയുന്നുണ്ടോ. പിസയുടെ എല്ലാ ഗുണഗണങ്ങളും ചേര്‍ന്ന് ചേരുവകകളെല്ലാം ഉള്ളില്‍ നിറച്ച് കോണ്‍ രൂപത്തിലുണ്ടാക്കുന്ന സ്പെഷല്‍ പിസയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളുടെ മനം കവര്‍ന്നിരിക്കുന്നത്.
സ്പെഷ്യല്‍ കോണ്‍ പിസയുണ്ടാക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. ആദ്യം കോണ്‍ രൂപത്തിലുള്ള പിസയുടെ പുറംഭാഗമുണ്ടാക്കും. ശേഷം അതിനുള്ളിലേക്ക് സോസും ചീസും ചേര്‍ത്ത് നന്നായി ബേക്ക് ചെയ്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.