എന്റെ ഊർജദായിനി; തനിക്ക് ശക്തി നൽകുന്ന ഭക്ഷണം ഏതെന്ന് വെളിപ്പെടുത്തി തമന്നാ ഭാട്ടിയ

ദോശയും ഇഡ്ഡലിയും അപ്പവുമൊക്കെ കഴിച്ച് ദിവസം ആരംഭിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. ഒരു ദിവസത്തേക്ക് മുഴുവനുമുള്ള ഊര്‍ജം നല്‍കുന്നത് പ്രഭാതഭക്ഷണമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു.
ഇപ്പോഴിതാ തന്റെ ഊര്‍ജദായിനി ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം തമന്നാ ഭാട്ടിയ. പുതിയ ടെലിവിഷന്‍ സീരീസായ ലോഡ് ഓഫ് ദ റിങ്‌സ്; റിങ്‌സ് ഓഫ് പവറിന്റെ പ്രീമിയറില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അവര്‍. പാസ്തയും ബ്രെഡുമാണ് അവര്‍ കഴിക്കുന്നത്. തനിക്ക് ഊര്‍ജം നല്‍കുന്ന ഭക്ഷണം എന്നാണ് വീഡിയോയ്ക്ക് കാപ്ഷനായി തമന്ന നല്‍കിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ രൂപത്തിലാണ് തമന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തലയാട്ടി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
Content Highlights: favourite /ˈfeɪv(ə)rɪt/