ഇന്ത്യയിലെ മധുരത്തെ സ്‌നേഹിക്കുന്ന വിദേശി, കൊതിയൂറും മധുര വിഭവങ്ങളുടെ പാചകകുറിപ്പുകള്‍ വൈറല്‍

മധുരപലഹാരം പരിചയപ്പെടുത്തുന്ന കാള്‍
മധുരപലഹാരം പരിചയപ്പെടുത്തുന്ന കാള്‍

നമ്മുടെ രാജ്യത്തിന് മാത്രം സ്വന്തമായിട്ടുള്ള ചില പ്രത്യേക രുചികളുണ്ട്. ഇന്ത്യയിലെ ചില മധുര വിഭവങ്ങള്‍ ലോകത്ത് മറ്റെവിടെയും ലഭിക്കുകയുമില്ല. വിദേശികള്‍ക്ക് നമ്മുടെ നാട്ടിലെ മധുരവിഭവങ്ങളുടെ രുചികളെക്കുറിച്ച് പൊതുവെ ധാരണ കുറവാണ്. എന്നാല്‍ ഇപ്പോഴിതാ ഇവിടുത്തെ രുചി തേടി എത്തിയിരിക്കുകയാണ് ഒരു വിദേശി, ന്യൂസിലൻഡുകാരനായ കാള്‍. 

നമ്മുടെ നാട്ടിലെ മധുരവിഭവങ്ങളുടെ ആരാധകനാണ് കാള്‍. കുറെ നാളായി ഇന്ത്യയില്‍ കഴിയുന്ന ഇദ്ദേഹം പ്രശസ്തനായ വ്‌ളോഗര്‍ കൂടിയാണ്. കാള്‍ റോക്ക്‌സ് ഓണ്‍ലൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലൊട്ടാകെ കറങ്ങിനടന്ന് സാഹസിക വീഡിയോകളും ചെയ്യാറുള്ള കാള്‍, അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വ്‌ളോഗ് ചെയ്യാനായി പോകാറുണ്ട്. ഒരുലക്ഷത്തിലധികം പേര്‍ ഇന്‍സ്റ്റഗ്രാമിലും 20 ലക്ഷത്തോളം പേര്‍ യൂട്യൂബിലും ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ളുടെ രൂചി മറ്റുള്ളവരിലേയ്ക്കും എത്തിക്കാന്‍ കാള്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് കാള്‍ പറയുന്നത്. ഹരിയാന സ്വദേശിയെ വിവാഹം ചെയ്ത കാള്‍ ഇന്ത്യന്‍ സംസ്‌കാരം പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു.

വീടുകളിലെ ആഘോഷപരിപാടികളോട് അനുബന്ധിച്ച് തയ്യാറാക്കുന്ന മാല്‍പുവ മധുരപലഹാരത്തെ കാൾ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഏറെ പ്രിയപ്പെട്ട പരമ്പരാഗത വിഭവമാണ് 'മാല്‍പുവ'. വീട്ടില്‍ എങ്ങനെയാണ് 'മാല്‍പുവ' ഉണ്ടാക്കുന്നതെന്ന വിശദമായ വീഡിയോയും കാള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭാര്യയുടെ അമ്മ അയല്‍ക്കാര്‍ക്കൊപ്പം ചേർന്ന് മാൽപുവ തയ്യാറാക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു. 

Content Highlights: New Zealander Is Gushing Over Indian Mithai And His Videos Are viral