മലൈക അറോറയുടെ പേര്‍ഫെക്റ്റ് ബേസന്‍ ലഡു പരീക്ഷണം വൈറലാണ്

കൊറോണ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താരം മലൈക അറോറ തന്നെയാണ്. ഫിറ്റ്‌നെസ്സ് ടിപ്പുകളും, വര്‍ക്ക് ഔട്ട് വീഡിയോസും പാചക പരീക്ഷണങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ ഒരിക്കലും നിരാശപ്പെടുത്താറില്ല മലൈക. മലൈകയുടെ പുതിയ ബേസന്‍ ലഡു പരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വീടിനുള്ളിലിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കൂ എന്നാണ് മലൈക പറയുന്നത്. 'പേര്‍ഫെക്റ്റ് ലഡു' ഉണ്ടാക്കാനാണ് മൈലകയുടെ ശ്രമം. അത് വിജയിക്കുകയും ചെയ്തു.
വീഡിയോയില്‍ മേക്കപ്പൊന്നുമില്ലാതെ മുടി മുകളിലേയ്ക്ക് ബണ്‍ പോലെ കെട്ടി, ലൂസ് മാക്‌സി ഡ്രസ്സിലാണ് മലൈക.
മലൈക തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം എങ്ങനെ ലോക്ഡൗണ്‍ കാലത്തെ പോസിറ്റീവായി നേരിടാം എന്ന് ആരാധകരോട് പറയുന്നവയാണ്.
'ഭക്ഷണമുണ്ടാക്കാം, വീട് ശുചിയാക്കാം, വര്‍ക്കൗട്ടുകള്‍ മറക്കേണ്ട, എപ്പോഴും പോസിറ്റീവായി ചിന്തിക്കൂ, നന്നായി ഉറങ്ങൂ, കുടുംബത്തോടൊപ്പം സമയം ചെലവിടൂ, ഇവയെല്ലാം ആവര്‍ത്തിക്കാം ഓരോ ദിവസവും. വീട്ടിലിരിക്കുന്ന സമയം മനോഹരമാക്കാം...' ഓരോ പോസ്റ്റിനുമൊപ്പം മലൈക കുറിക്കുന്നത് ഇങ്ങനെയാണ്. ഒപ്പം ഈ ഹാഷ്ടാഗുകളും. #Stayhome, #Stayhealthy and #Staysafe.
Content Highlights: Malaika Arora Tried Making Besan Laddoos
Content Highlights: