ക്ഷീണവും തളര്‍ച്ചയും അലട്ടുന്നുണ്ടോ; ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

പതിവായി ക്ഷീണവും തളര്‍ച്ചയും തോന്നാറുണ്ടോ? ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് വരുമ്പോഴാണ് വിളര്‍ച്ചയും ക്ഷീണവുമെല്ലാം ഉണ്ടാകുന്നത്. ഇത് പിന്നീട് വിളര്‍ച്ചയിലേക്കും നയിച്ചേക്കാം. ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ഇതിനുള്ള പരിഹാരം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ നല്ലതാണ്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ഇതില്‍ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഇത് മെച്ചപ്പെടുത്തും.
റെഡ് മീറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഇവയിലെല്ലാം ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ ഉപകരിക്കും.നിലക്കടലയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
ഉലുവയിലയും ഇരുമ്പിന്റെ മികച്ച സ്രോതസാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.ഇരുമ്പിന്റെ മികച്ച കലവറയാണ് ശര്‍ക്കര. അതിനാല്‍ ശര്‍ക്കര കഴിക്കുന്നത് ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ച തടയാനും സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: iron rich foods for anemia