രണ്ടു ചേരുവകള്‍ മതി ; വീട്ടിലുമുണ്ടാക്കാം ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും.കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചോക്ലേറ്റ് പ്രിയരാണ്. കേക്ക്, ഐസ്‌ക്രീം, കുക്കി, മിഠായി, പിസ്സ, ഷേക്ക്... എന്ത് രൂപത്തില്‍ വേണമെങ്കിലും ലഭിക്കുന്ന ആരോഗ്യത്തിനും മനസ്സിനും നല്ലതായ മറ്റൊരു വിഭവം വേറെ ഏതുണ്ടാവും. ചോക്ലേറ്റിന് വേണ്ടി അടിപിടി കൂടാത്ത ഒരു കുട്ടിക്കാലം പോലും പലര്‍ക്കും ഉണ്ടാവില്ല. ചോക്ലേറ്റിന് വേണ്ടി വാശിപിടിക്കാത്ത കുട്ടികളും അപൂര്‍വമാകും. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. രണ്ടു ചേരുവ കൊണ്ട് ഹോം മെയ്ഡ് ചോക്ലേറ്റ് തയ്യാറാക്കാം
ചേരുവകള്‍
- കണ്ടന്‍സ്ഡ് മില്‍ക്ക്- 180 ഗ്രാം
- കൊക്കോ പൗഡര്‍- 60 ഗ്രാം
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്ക് മൈക്രോവേവിലോ സ്റ്റൗവിലോ ചൂടാക്കുക. ചൂടായാല്‍ മാത്രം മതി തിളച്ച് കുറുകേണ്ട. ഇതിലേക്ക് കൊക്കോ പൗഡര്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഇളക്കികൊണ്ട് ചേര്‍ക്കാം. പൗഡര്‍ കട്ടയാകാതെ നന്നായി പാലില്‍ ചേരുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കൊക്കൊ പൗഡര്‍ കുഴമ്പ് പരുവത്തില്‍ തന്നെയാണെങ്കില്‍ കൂടുതല്‍ പൗഡര്‍ ചേര്‍ക്കാം, തിരിച്ച് പൗഡര്‍ കൂടുതല്‍ ഡ്രൈയായി തന്നെ തോന്നുകയാണെങ്കില്‍ അല്‍പം കൂടി കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കാം. ഇനി ഈ ചേരുവ ഒരു ബേക്കിങ് ട്രേയില്‍ നിരത്തി മൂന്ന് മണിക്കൂര്‍ തണുപ്പിക്കാം. ഒരു രാത്രി മുഴുവന്‍ തണുക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. ഹോംമേഡ് ചോക്ലേറ്റ് റെഡി. അല്‍പം പൗഡേര്‍ഡ് ഷുഗര്‍ ഉണ്ടെങ്കില്‍ അത് ടോപ്പിങ്ങായി നല്‍കാം. മൂന്ന് മാസം വരെ ഈ ചോക്ലേറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കാനാവും.
Content Highlights: easy homemade chocolate recipe