വയര്‍ ചാടുന്നതില്‍ ആശങ്കയിലാണോ ? ഈ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

വയര്‍ ചാടുന്നതില്‍ ആശങ്കപ്പെടാത്തവര്‍ കുറവായിരിക്കും. വയറില്‍ കൊഴുപ്പടിയുന്നതില്‍ ഭക്ഷണത്തിന് പങ്ക് വളരെ വലുതാണ്. കുറഞ്ഞ കലോറിയും എന്നാല്‍ പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചില പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ്, ഫൈബര്‍ എന്നിവയുടെ മികച്ച സ്രോതസായ കിവി കഴിക്കുന്നത് വളരെ നല്ലതാണ്. യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമുള്ള കിവിയുടെ കഴിവിനെക്കുറിച്ച് പറയുന്നുണ്ട്.
ഫൈബര്‍ ധാരളമുള്ള പഴങ്ങളും ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താം. ആപ്പിള്‍, ബെറികള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും
കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഗുണം ചെയ്യും. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കുറഞ്ഞ കലോറിയുള്ളവയാണ്. ഉയര്‍ന്ന വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണിവ. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ വിശപ്പ് കുറയ്ക്കാന്‍ നല്ലതാണ്. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സാധിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: fruits work best for reducing belly fat