ശരീരഭാരം കൂട്ടണോ ? ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണങ്ങള്‍

ശരീരഭാരം കുറയ്ക്കാനുള്ള ഒരുപാട് മാര്‍ഗങ്ങളെക്കുറിച്ച് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ശരീരഭാരം കൂട്ടാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും പലര്‍ക്കുമറിയില്ല. ആദ്യം ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ മനസിലാക്കണം. അതുപോലെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചാണ് ശരീരഭാരം കൂട്ടേണ്ടതെന്നും അറിഞ്ഞിരിക്കണം. ഇതിനായി ഡോക്ടറുടെയോ ന്യൂട്രീഷ്യന്റയോ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ശരീരഭാരം കൂട്ടാന്‍ കഴിക്കേണ്ട പ്രധാനഭക്ഷണം ചോറ് തന്നെയാണ്. ചോറില്‍ കാര്‍ബോഹൈഡ്രേറ്റ് നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചോറ് കഴിക്കുന്നത് ശരീര ഭാരം കൂട്ടും. കൂടാതെ ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.കലോറിയും പോഷകങ്ങളും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീര ഭാരം കൂടാന്‍ സഹായിക്കും.
അതുപോലെതന്നെ ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വര്‍ഗങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ശരീര ഭാരം കൂട്ടാന്‍ ഗുണം ചെയ്യും.
നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. അതിനൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.
മുട്ട,ബ്രോക്കോളി പോലെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. കലോറിയും പ്രോട്ടീനും കൊഴുപ്പും അടങ്ങിയ മട്ടന്‍, ബീഫ് തുടങ്ങിയവയും ശരീര ഭാരം കൂട്ടുന്നതിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകും.
പാലും പാലുത്പ്പന്നങ്ങളും അതേപോലെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ഇവയിലുണ്ട്. രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശീലമാക്കുന്നതും ശരീര ഭാരം കൂടാന്‍ നല്ലതാണ്.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: foods that help in gaining weight