ഫ്രിഡ്ജിൽ വെച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അത്താഴത്തിന് ശേഷം മിക്ക വീടുകളിലും കറികളും മറ്റു വിഭവങ്ങളുമെല്ലാം ബാക്കിയുണ്ടാകും. പിന്നെയതെല്ലാം ഫ്രിഡ്ജിലാണ് സ്ഥാനം പിടിക്കുന്നത്. പിന്നീട് ആവശ്യമുള്ളപ്പോള്‍ ചൂടാക്കിക്കഴിക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. ചില ഭക്ഷണങ്ങള്‍ ചൂടാക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടുകയും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യും. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ചായ നമുക്ക് ദൈനംദിനജീവിതത്തില്‍ ഒഴിച്ചൂകൂട്ടാന്‍ കഴിയാത്ത ഒന്നാണ്. ചായയുണ്ടാക്കുമ്പോള്‍ അധികമായി ഉണ്ടാക്കി, ആവശ്യമുള്ളപ്പോള്‍ ചൂടാക്കി കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് നല്ലതല്ല. ഇങ്ങനെ ചൂടാക്കിയാല്‍ തേയിലയില്‍ നിന്നും പോളിഫെനോള്‍ സംയുക്തമായ ടാനിക് ആസിഡ് പുറത്തുവരാന്‍ കാരണമാകും.
ഇത്തരത്തില്‍ വീണ്ടും ചൂടാക്കുന്ന ചായ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ ദഹനനാളത്തിന്റെ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് രോഗലക്ഷണങ്ങള്‍ കൂട്ടും. അസിഡിറ്റി കുറയ്ക്കാനും ശരിയായ രുചിയും ഗുണങ്ങളും ഉറപ്പാക്കാനും, ഓരോ തവണയും പുതുതായി ചായ ഉണ്ടാക്കുന്നതും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുന്നതുമാണ് നല്ലത്.
ചീര ചൂടാക്കിക്കഴിക്കുന്നത് നല്ലതല്ല.വീണ്ടും ചൂടാക്കുന്നത് വിറ്റാമിന്‍ സി, ബി പോലുള്ള വിറ്റാമിനുകള്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ നഷ്ടമാക്കും.കൂടാത പോഷകമൂല്യം കുറയ്ക്കുന്നതിനും ഇത് ഇടയാക്കും. കൂടാതെ ചീര പാകം ചെയ്ത് വീണ്ടും ചൂടാക്കുമ്പോള്‍, ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഓക്സിഡേഷന് വിധേയമാകും.ഇത് ചീരയുടെ നിറവും രുചിയും മാറ്റും .
ചോറും വീണ്ടും ചൂടാക്കിക്കഴിക്കുന്നത് അത്ര നല്ലതല്ല. വീണ്ടും ചൂടാക്കിയ ചോറ് ഈര്‍പ്പം നഷ്ടപ്പെടുത്തുകയും വരണ്ടതും രുചികരമല്ലാത്തതുമായി മാറും.
കൂണ്‍ പോലെയുള്ള ഭക്ഷ്യവസ്തുക്കളും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടാനും വീണ്ടും ചൂടാക്കി കഴിക്കുന്നത് കാരണമാകാം. ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കുകയും അത് അപ്പോള്‍ തന്നെ കഴിച്ചു തീര്‍ക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല ആഹാരം
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അത് രാസമാറ്റങ്ങള്‍ക്ക് വിധേയമാകും. അത് അതിന്റെ ഗുണനിലവാരം നശിപ്പിക്കും. ഓരോ തവണം പാചകം ചെയ്യുമ്പോഴും പുതിയ എണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: food items you should never reheat rice,