അഞ്ചുപേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കി ഈ യുവതി, വീഡിയോ വൈറല്‍

-
-

അഞ്ച് പേര്‍ക്ക് തിന്നാനാവുന്ന 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് അകത്താക്കിയാലോ... കേറ്റ് ഓവന്‍സ് എന്ന ഇരുപത്താറുകാരിയാണ് ഈ തീറ്ററപ്പായി. ഫുഡ് ബ്ലോഗര്‍ കൂടിയാണ് ഇവര്‍. 

ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്‌സും അടങ്ങുന്ന വിഭവമാണ് കേറ്റ് 30 മിനിറ്റുകൊണ്ട് കഴിച്ചു തീര്‍ത്തത്. സാധാരണ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ വിളമ്പിയിരുന്നു കേറ്റിന്റെ പ്ലേറ്റില്‍. കൊറോണക്കാലമായതിനാല്‍ റസ്റ്റൊറന്റില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ല. ഈ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറ്റാത്തതിനാല്‍ അവര്‍ ട്രേ അടക്കമാണ് കേറ്റിന് നല്‍കിയത്.

കേറ്റിന്റെ തന്നെ നാടായ ഹാംസ്പിയറിലെ ഒരു റസ്റ്റൊറന്റാണ് കേറ്റിനെ ഈ ചലഞ്ച് ഏറ്റെടുക്കാനായി വിളിച്ചത്. 24 ഇഞ്ച് നീളമുള്ള മീന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റ് ഒറ്റയിരിപ്പിന് കഴിച്ചു തീര്‍ത്തത്.

Content Highlights: Food blogger takes on 4,000-calorie fish and chips 

Content Highlights: