വിളര്‍ച്ച തടയാന്‍ കുടിക്കാം ഈ ജ്യൂസുകള്‍

representative image|photo:canva
representative image|photo:canva

ക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വലിയൊരു പ്രശ്‌നമാണ്. ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനുള്ള പ്രധാനകാരണം. വിളര്‍ച്ച , ശ്വാസതടസം, ക്ഷീണം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം.

കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും. കരിമ്പിന്‍ ജ്യൂസില്‍ ഇരുമ്പും മറ്റു ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വളരെയേറെ ഗുണം ചെയ്യും.

വൈറ്റമിന്‍ സി-യാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഗുണകരമാകുകയും ചെയ്യും.

മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസും അനീമിയ തടയാന്‍ നല്ലതാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇരുമ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

അത്തിപ്പഴവും ആപ്പിളും ജ്യൂസാക്കുന്നതും ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സ്മൂത്തികളും ഇത്തരത്തില്‍ ഗുണം ചെയ്യുന്നവയാണ്.


 

Content Highlights: drinks to treat anaemia,pomegranate, gooseberry , orange, figs, apples,food