മയോണൈസ് പ്രിയരുടെ ശ്രദ്ധയ്ക്ക് ; ആരോഗ്യം കാക്കാന്‍ ഇത് പകരം കഴിക്കാം

മയോണൈസ് എന്നത് നമ്മളില്‍ പലരുടേയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. പ്രത്യേകിച്ചും ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നുകൂടിയാണിത്. കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമായി മയോണൈസ് മാറിയിട്ടുണ്ട്. സാന്‍ഡ്വിച്ച്, ക്രീം പാസ്ത, ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ വേണ്ട എല്ലാ വിഭവങ്ങളിലും മയോണൈസ് ചേര്‍ക്കാറുണ്ട്.
മയോണൈസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. കലോറി വളരെ കൂടുതലുള്ളതും പൂരിത കൊഴുപ്പ് അധികമുള്ളതുമായ ഭക്ഷണമാണിത്. ഇത് അധികമായാല്‍ അമിതഭാരം പോലെയുള്ള നിരവധി പ്രശ്‌നങ്ങളും വന്നേക്കാം.
ഇത് ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ കൂട്ടും. എന്നാല്‍ മയോണൈസിന് പകരം ചില ബദല്‍ ഭക്ഷണങ്ങള്‍ പരീക്ഷിച്ചുനോക്കാം.ഇതിനായി തൈര് കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പോഷകാഹാര വിദഗ്ധയായ ലോവ്നീത് പറയുന്നു.
സാന്‍ഡ്‌വിച്ച്, സലാഡുകള്‍ എന്നിവയൊടൊപ്പം മയോണൈസ് ഒഴിവാക്കാന്‍ പറ്റാത്തവരുണ്ട്. അവര്‍ക്ക് തൈരും വെള്ളരിക്കയും പുതിനയിലും ചേര്‍ത്തുള്ള വിഭവം മയോണൈസിന് പകരമായി ഉപയോഗിക്കാം.ശരീരത്തില്‍ ജലാംശം എത്തുന്നതിന് വിഷാംശം ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഗുണം ചെയ്യും. പുതിനയില പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്.ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഗുണം ചെയ്യും.
വറുത്ത് പൊടിച്ച ജീരകം ചേര്‍ത്ത് തൈരില്‍ കഴിക്കുന്നത് ദഹന സംബന്ധമായ തകരാറുകള്‍ അകറ്റാന്‍ ഗുണം ചെയ്യും. കുടലില് ആരോഗ്യകരമായ ബാക്ടീരിയ കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ഇത് ഗുണം ചെയ്യും.
തൈരില്‍ നാരങ്ങയും വെളുത്തുള്ളിയും ചേര്‍ത്തും കഴിക്കാം.ദഹനം എളുപ്പമാക്കുന്നതിന് നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും. കൂടാതെ മയോണൈസ് പോലെ തന്നെ രുചികരവുമാണ്. ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കില്ല.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Nutritionist Lovneet Batra shares a curd-based alternative to mayonnaise