മധുരപലഹാരങ്ങള്‍ക്കൊണ്ട് ആരാധകരെ കൊതിപിടിപ്പിച്ച് അനുപം ഖേര്‍;ചിത്രങ്ങള്‍

അനുപം ഖേർ | Photo: Instagram
അനുപം ഖേർ | Photo: Instagram

ബോളിവുഡ് താരം അനുപം ഖേറിന്റെ ഭക്ഷത്തോടുള്ള പ്രിയം ഏറെ പ്രശസ്തമാണ്. തന്റെ പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കഴിഞ്ഞ തന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും അമ്മയോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇത്തവണ ഒരുകൂട്ടം മധുരപലഹാരങ്ങളുടെ വീഡിയോയുമായാണ് അനുപം ഖേര്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. 

ഒരു പാത്രം നിറയെ ജിലേബിയും മറ്റൊരു പാത്രത്തില്‍ ബാദുഷയും ബിസ്‌കറ്റ് പോലുള്ള മധുരപലഹാരത്തിന്റെയും വീഡിയോ ആണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

ആഹാരത്തോടുള്ള, പ്രത്യേകിച്ച് മധുരപലഹാരത്തോടുള്ള തന്റെ താത്പര്യം അനുപം ഖേര്‍ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. താനൊരു ജിലേബി ആരാധകനാണെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
 

Content Highlights: anupam kher, food, sweet treats, instagram story