ചോക്ലേറ്റ് മാഗി ഉണ്ടാക്കി യുവാവ്, മാഗിയെ നശിപ്പിക്കരുതേ എന്ന് ആളുകള്‍

ലോക്ഡൗണില്‍ വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും കോമ്പിനേഷനുകളുടെയും പരീക്ഷണത്തിലായിരുന്നു മിക്കവരും. ഓറിയോ ബാജി, ന്യൂട്ടെല്ല ബിരിയാണി, മാഗി പാനിപൂരി... ഇവയ്‌ക്കെല്ലാം ശേഷം പുതിയ പരീക്ഷണമാണ് ചോക്ലേറ്റ് മാഗി.
ട്വിറ്ററില്‍ രാഹുല്‍ എന്ന വിരുതനാണ് ഈ പുത്തന്‍ ചോക്ലേറ്റ് മാഗി പാചകത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മാഗിയും ചോക്ലേറ്റും വേറെ വേറെ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ഭീകര കോമ്പിനേഷനെ നെറ്റിസണ്‍സ് ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് വീണ്ടും ഞാന്‍ ചോക്ലേറ്റ് മാഗി ഉണ്ടാക്കുകയാണ് എന്നാണ് ചിത്രത്തിന് ഇയാള്‍ നല്‍കിയ ക്യാപ്ഷന്‍.
ചിത്രത്തില്‍ ഒരു ഇലക്ട്രിക് കെറ്റിലില്‍ മാഗി വേവിക്കാന്‍ വച്ചിരിക്കുന്നത് കാണാം. ചോക്ലേറ്റിന്റെ കഷണങ്ങള്‍ കൊണ്ട് ടോപ്പിങും നല്‍കിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ഒരു ചോക്ലേറ്റ് ബാര്‍ തന്നെ ഇയാള്‍ ഇതില്‍ ഇട്ടുവച്ചിരിക്കുന്നു.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ശാപം കിട്ടും എന്നാണ് ഒരാളുടെ കമന്റ്. മാഗിയെ നശിപ്പിക്കാതെ എന്നാണ് മറ്റൊരാള്‍. നിരവധിപ്പേര്‍ ചോക്ലേറ്റ് മാഗിയെ എതിര്‍ക്കുന്ന മെമേകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: a twitter user is cooking a bar of chocolate and Maggi together
Content Highlights: