താരങ്ങള്‍ വരെ പങ്കുവയ്ക്കുന്നു, ഈ ബിസ്‌ക്കറ്റിന്റെ നൊസ്റ്റാള്‍ജിയ

സമൂഹമാധ്യമങ്ങളില്‍ എല്ലാവരുമിപ്പോള്‍ ഒരു ബിസ്‌കറ്റിന്റെ നൊസ്റ്റാള്‍ജിയയില്‍ ആണ്. പ്രത്യേകിച്ചും 90 കളില്‍ ജനിച്ചവര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ-ജിയാണ് ഈ നൊസ്റ്റാള്‍ജിയ്ക്ക് പിന്നില്‍. ലോക്ഡൗണ്‍ കാലത്ത് പാര്‍ലെ ബിസ്‌കറ്റ് റെക്കോര്‍ഡ് സെയില്‍ നടത്തിയിരുന്നു.
പാര്‍ലെ-ജിയുടെ കവറിനു പുറത്തെ കൊച്ച് സുന്ദരിയോട് അസൂയ തോന്നാത്ത ബാല്യങ്ങളുണ്ടാവില്ല. നല്ല ചൂടുചായക്കൊപ്പം കിട്ടുന്ന മൂന്നോ നാലോ ബിസ്‌കറ്റ് അക്കാലത്തെ കുട്ടികള്‍ക്കെല്ലാം ഓര്‍മയുടെ മധുരമാണ്. താരങ്ങളടക്കം നിരവധിപ്പേരാണ് ബിസ്‌കറ്റിന്റെ ഓര്‍മകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
'തിയേറ്റര്‍ കാലം മുഴുവനും എന്റെ ദിനങ്ങള്‍ തുടങ്ങുന്നത് ചായയും പാര്‍ലെ ജി ബിസ്‌കറ്റുമായായിരുന്നു. പ്ലാസ്റ്റിക് വേസ്റ്റ് തടയുന്നതിനായി അവര്‍ തങ്ങളുടെ പായ്ക്കിങിനെ വേഗം നശിക്കുന്ന സാധനങ്ങള്‍ കൊണ്ടാക്കി മാറ്റി.' രണ്‍ദീപ് ഹൂഡ തന്റെ ട്വിറ്ററില്‍ കുറിച്ചു.
എവിടെ പോയാലും ഞാന്‍ നിന്നെ കാണുമെന്നാണ് മറ്റൊരാളുടെ ട്വീറ്റ്. മനോഹരമായ മലനിരകള്‍ക്കരുകില്‍ ബിസകറ്റും ചായയും വച്ച ചിത്രവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
മറ്റൊരാള്‍ ഓരോ പ്രായത്തിലും തരത്തിലും പെട്ട ആളുകള്‍ പാര്‍ലെ- ജി കഴിക്കുന്നതെങ്ങനെയെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ ചെറുപ്പത്തിലെ ആദ്യത്തെ ക്രഷാണ് പാര്‍ലെ-ജി ഗേള്‍ എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. വെറും ബിസ്‌കറ്റല്ല അതൊരു ആവേശമാണെന്നാണ് ഒരാള്‍ കുറിക്കുന്നത്.
Content Highlights; 90's kids shares Parle-G nostalgia On Twitter
Content Highlights: