ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ആളുടെ മൃതദേഹവുമായി നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളോ ഇത്| Fact Check

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ”മണിപ്പൂർ, ഖലിസ്ഥാൻ, കശ്മീർ, നാഗാലാൻഡ്, ബംഗാൾ എന്നിവിടങ്ങൾക്ക് ശേഷം, സ്വന്തം ഭൂമി സംരക്ഷിക്കുന്നതിനിടെ ഇന്ത്യൻ സൈന്യവും പോലീസും നടത്തിയ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ജനങ്ങൾ പ്രതിഷേധിക്കുന്നു” എന്നാണ് പോസ്റ്റിലെ അവകാശവാദം.
ഇതിന് തെളിവെന്നോണം മൃതദേഹവും ചുമലിലേറ്റി പോകുന്ന ഒരാളുടെ ഫോട്ടോയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. പാക് പ്രൊപ്പഗണ്ട ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിൽ. ഈ വാദങ്ങളെല്ലാം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക്ഡെസ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
പ്രായമുള്ളൊരാൾ മുകൾഭാഗം തുണിയിട്ട് മൂടിയ ഒരു അസ്ഥികൂടം തോളിലേറ്റി റോഡിലൂടെ നടന്നു പോകുന്ന വീഡിയോ ഇക്കഴിഞ്ഞ ഏപ്രൽ 28 മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലുള്ള മല്ലിപാസി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ നടുക്കുന്ന കാഴ്ച. ജിതു മുണ്ട എന്ന 50 വയസ്സുകാരൻ തന്റെ മരിച്ചുപോയ സഹോദരിയുടെ സമ്പാദ്യമായ 20,000 രൂപ പിൻവലിക്കുന്നതിനായി ബാങ്കിൽ ചെന്നു. സഹോദരി മരിച്ചു എന്നതിന് തെളിവ് നൽകാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടപ്പോൾ ജിതു ശവക്കുഴിയിൽനിന്നു സഹോദരിയുടെ അസ്ഥികൂടം എടുത്ത് പ്ലാസ്റ്റിക് ചാക്കിലാക്കി 3 കിലോമീറ്ററോളം ചുമന്ന് ബാങ്കിലെത്തിച്ചു. ജീതുവിന്‍റെ സഹോദരി കൽറ മുണ്ട രണ്ട് മാസം മുമ്പായിരുന്നു മരിച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ വാർത്താ മാധ്യമങ്ങളും ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയ വാർത്തകൾ ചുവടെ നൽകുന്നു.
മരിച്ചതിന് ഇതാ തെളിവ്! പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിൽ; ആരോപണം നിഷേധിച്ച് അധികൃതർ | Odisha Man Brings Sister's Skeleton to Bank: Official Statement & Updates | Mathrubhumi
Man takes sister’s skeletal remains to Odisha bank to prove her death — all for Rs 20,000 | India News - The Indian Express
VIDEO | A tribal man in Odisha's Keonjhar district on Monday brought the skeleton of his dead sister to a bank to withdraw the money deposited in her name, police said.
The incident occurred at Maliposi branch of Odisha Grameen Bank located at Patana block of Keonjhar district.… pic.twitter.com/erp1V0GsBX— Press Trust of India (@PTI_News) April 28, 2026
സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായതോടെ ഒഡിഷ സർക്കാരും മന്ത്രി സുരേഷ് പൂജാരിയും പ്രശ്‌നത്തിൽ ഇടപെടുകയും ബാങ്ക് അധിക്യതർ ജിതുവിന് പലിശസഹിതം പണം കൈമാറുകയും ചെയ്തു. ജിതു മുണ്ട മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കുന്നതിന് ചെയ്ത സാഹസത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയവരുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം നടത്തിന്നെ പേരിൽ പ്രചരിപ്പിക്കുന്നതെന്നു വ്യക്തമാണ്.
Content Highlights: Viral video shows Jitu Munda from Odisha, not Indian Army victims., The man carried his deceased sister's remains to a bank to claim her savings., The claim linking the video to Indian Army violence is verified as false propaganda., Odisha government and Minister Suresh Pujari intervened to ensure the funds were released.