ഈ ചിത്രം അസമിലെ പ്രളയ ദൃശ്യമോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് അസമിൽ ഉണ്ടായത്. ദുരന്തത്തിൽ 68 പേർ മരിക്കുകയും നിരവധി വീടുകൾ നശിക്കുകയും ചെയ്തു. ഒൻപത് ജില്ലകളിലായി ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്. ദുരന്തവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് കഴുത്തറ്റം വെള്ളത്തിൽ രണ്ട് കൊച്ചു കുട്ടികളുമായി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രം., അസമിലെ പ്രളയ ഭീകരതയെ വെളിപ്പെടുത്തുന്ന ചിത്രം എന്ന അവകാശവാദത്തോടെ ഫേസുബുക്ക്, ഇൻ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവയിൽ ഈ ചിത്രം വൈറലാണ്. എന്നാൽ, ഇതിൻ്റെ സത്യാവസ്ഥ മറ്റൊന്നാണെന്നതാണ് വാസ്തവം.

അന്വേഷണം

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. മലയാളത്തിലും ഹിന്ദിയിലുമടക്കം പലഭാഷകളിലും ഇത് ചിത്രമായും വീഡിയോയായും പ്രചരിക്കുന്നുണ്ട്. അന്വേഷണത്തിൽ ഇതേ ചിത്രം ബംഗ്ലാദേശിലെ പ്രളയത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ചിത്രം അസമിലേതല്ല എന്നതിൻ്റെ സൂചനയാണിത് നൽകുന്നത്. 2026 ജൂലൈ 12-നാണ് റിപ്പോർട്ട് പങ്കുവച്ചിരിക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേർഡ് സർച്ചിൽ വൈറൽ ചിത്രത്തിന് സമാനമായ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ 2024 ഓഗസ്റ്റ് 25-ന് ഒരു ഫേസ്ബുക്ക് പേജിലും, ഓഗസ്റ്റ് 28-ന് ഒരു യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.

https://www.facebook.com/share/r/1PfoDEwdbQ/

പ്രചരിക്കുന്ന ചിത്രം എവിടെനിന്നാണെന്ന് കൃത്യമായി ഉറപ്പിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രവും വീഡിയോയും 2024 ഓഗസ്റ്റ് മാസം മുതൽ തന്നെ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് വ്യക്തമായി. അതിനാൽ 2026-ൽ അസമിലുണ്ടായ പ്രളയവുമായി ഇതിന് ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു

വാസ്തവം

ഇത് വ്യാജപ്രചാരണമാണ് . ഈ ചിത്രത്തിന് അസമിലെ പ്രളയവുമായി ബന്ധമില്ല. ചിത്രം 2024 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്.

Content Highlights: Clarifies that the viral image is not linked to the 2026 Assam floods., Evidence shows the image has been circulating online since August 2024., Provides proof that the image was previously associated with reports on Bangladesh floods., Urges readers to verify media content before sharing during natural disasters.