മതിലൻസ് അഖിലകേരള വടംവലി മത്സരം നടത്തി

കടയിരുപ്പ് മതിലന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ അഖില കേരള വടംവലി മത്സരം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കടയിരുപ്പ് മതിലന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ അഖില കേരള വടംവലി മത്സരം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കടയിരുപ്പ് മതിലൻസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് അഖിലകേരള വടംവലി മത്സരം നടത്തി. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അമൃത സനൂപ്, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് മെംബർ ജോർജ് ഇടപ്പരത്തി, സ്റ്റേറ്റ് ആം റെസ്‌ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി ഏളൂർ, പുത്തൻകുരിശ് സബ് ഇൻസ്‌പെക്ടർ പി.പി. റെജി എന്നിവർ സംബന്ധിച്ചു. ക്ലബ് പ്രസിഡന്റ് ജീമോൻ കടയിരുപ്പ്, സെക്രട്ടറി അബിൻ മത്തായി, രക്ഷാധികാരി ടി.വി. സജി, ട്രഷറർ അജിത്ത് രാജൻ, മെന്റർ എൻ.എൻ. ഉണ്ണി, ഓഡിറ്റർ കെ.കെ. ശിവദാസ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ അജേഷ് രാജൻ, ശരത് ബാബു, എൻ.എസ്. ജിനുമോൻ ഇഗ്‌നേഷ് ജേക്കബ്, ശ്യാം കൃഷ്ണ, അനീഷ് ചെറിയാൻ, ബിജു വർഗീസ്, റിനോ ഏലിയാസ്, തോമസ് ഏളൂർ, ബീന ജോർജ്, ലിജോ സജി, ജിൻസി ജീമോൻ, സാന്ദ്ര പോൾ, നീതു അജേഷ് എന്നിവർ നേതൃത്വം നൽകി. സുഭാഷ് ചന്ദ്രബോസ് നാഷണൽ ഐക്കൺ അവാർഡ് ജേതാവ് ജെയിൻ സി. ജേക്കബ്, കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മാത്യു എന്നിവരെ ആദരിച്ചു.

Content Highlights: Mathilans Arts and Sports Club Kadayiruppu organized an all-Kerala tug of war competition in Kolenchery, inaugurated by V. P. Sajeendran.