കടലാമ സംരക്ഷണം വഴി ടൂറിസം; ട്രോളുന്നതിന് മുന്നെ അറിയണം ഒഡിഷയിലെ ഗഹിർമാതാ മാതൃക

#കെ.പി നിജീഷ് കുമാര്‍
ഒലീവ് റീഡ്‌ലി വിഭാഗത്തില്‍പ്പെടുന്ന കടലാമ മുട്ടയിടുന്നു ഫോട്ടോ | എ.എഫ്.പി
ഒലീവ് റീഡ്‌ലി വിഭാഗത്തില്‍പ്പെടുന്ന കടലാമ മുട്ടയിടുന്നു ഫോട്ടോ | എ.എഫ്.പി

ധനമന്ത്രി നിർമലാ സീതാരമൻ കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രധാനമായും നൽകിയത് കടലാമ പ്രജനന കേന്ദ്രങ്ങളുടെ സംരക്ഷണവും അത് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പാതയുമാണ്. ബജറ്റിന് ശേഷം ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഒഡീഷയിലെ ഗഹിർമാതാ തീരത്ത് നടപ്പിലാക്കി വിജയിച്ച ഈ പദ്ധതി കേരളത്തിൽ കൂടെ വരുന്നതോടെ ഇത് കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എങ്ങനെയാണ് ഗഹിർമാതയിൽ കടലാമ സംരക്ഷണം വിനോദസഞ്ചാരത്തിന് ഗുണകരമാവുന്നത്.

1997-ൽ ആണ് ഒഡിഷയിലെ കേന്ദ്രപര ജില്ലയിലെ ഗഹിർമാതാ തീരത്ത് കടലാമ സംരക്ഷണത്തിന് ഒഡിഷ സർക്കാർ തുടക്കം കുറിക്കുന്നത്. ഏകദേശം 1435 സ്‌ക്വയർ കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന തീരത്ത് ലക്ഷക്കണക്കിന് കടലാമകളാണ് മുട്ടയിടാനായി ഓരോ വർഷവും എത്തിച്ചേരുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് തീരം ആമകളെ കൊണ്ട് നിറയും. ഇതുകാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി വിനോദസഞ്ചാരികൾ സ്ഥലത്തെത്തുകയും ചെയ്യുന്നതോടെ ഒഡിഷയുടെ വിനോദ സഞ്ചാര വികസനത്തിന് വഴിത്തരുവുമായി. പ്രധാനമായും ഒലീവ് റിഡ്‌ലി വിഭാഗത്തിൽ പെടുന്ന വംശനാശ ഭീഷണി പട്ടികയിൽപ്പെടുന്ന ആമകളാണ് മുട്ടയിടാനായി എത്തുന്നത് എന്നതുകൊണ്ടുതന്നെ ഇതിനെ ഏറെ പ്രാധാന്യത്തോടെയാണ് സർക്കാരും കാണുന്നത്.

Content Highlights: Kerala`s Union Budget allocation for turtle conservation & eco-tourism promises a significant boost to the state`s tourism sector. Explore the potential and Odisha`s success story.

Continue reading