എണ്ണത്തില്‍ കുറവ്, അനധികൃത വേട്ടയാടലും ഭീഷണി; കുഞ്ഞന്‍ കാണ്ടാമൃഗത്തെ വരവേറ്റ് നോസ്‌ലി പാര്‍ക്ക്

ബയാമി എന്ന സതേണ്‍ വൈറ്റ് റൈനോയും കുഞ്ഞും | Photo: twitter.com/KnowsleySafari
ബയാമി എന്ന സതേണ്‍ വൈറ്റ് റൈനോയും കുഞ്ഞും | Photo: twitter.com/KnowsleySafari

എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിടുന്നതും ഇപ്പോഴും അനധികൃതമായി വേട്ടയാടലിന് ഇരയാവുകയും ചെയ്യുന്ന കാണ്ടാമൃഗ ഇനമാണ് സതേണ്‍ വൈറ്റ് റൈനോകള്‍. ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോള്‍ കുഞ്ഞന്‍ സതേണ്‍ വൈറ്റ് റൈനോ എത്തിയ സന്തോഷത്തിലാണ് യു.കെയിലെ നോസ്‌ലി സഫാരി പാര്‍ക്ക്. 

സഫാരി പാര്‍ക്കിലെ ബയാമി, സാക്ക എന്നീ സതേണ്‍ വൈറ്റ് റൈനോകള്‍ക്കാണ് കുഞ്ഞ് പിറന്നത്. 16 മാസമായിരുന്നു ഗര്‍ഭകാലം. ചാനല്‍ 4-ല്‍ സംപ്രേക്ഷണം ചെയ്ത സീക്രട്ട് ലൈഫ് ഓഫ് ദ സഫാരി പാര്‍ക്ക് എന്ന പരിപാടിയില്‍ പ്രേക്ഷകശ്രദ്ധ ഏറിയ നേടിയത് സാക്ക എന്ന ആണ്‍കാണ്ടാമൃഗം ബയാമിയുമായി ഇണചേരാന്‍ ശ്രമിക്കുന്നതായിരുന്നു.  

യു.കെയില്‍ വൈറ്റ് റൈനോകള്‍ ഏറ്റവുമധികമുള്ള നോസ്‌ലി സഫാരി പാര്‍ക്കില്‍ ഇവയുടെ പ്രജനനത്തിനായുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ വൈറ്റ് റൈനോകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവ കൂടിയാണ് സതേണ്‍ വൈറ്റ് റൈനോകള്‍. അമ്മയും കുഞ്ഞും നിലവില്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. സതേണ്‍ വൈറ്റ് റൈനോകളുടെ 17,000 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. 

Content Highlights: southern white rhino calf born knowsley safari park