1,500 ച.കി.മീ.;അന്റാര്‍ട്ടിക്കയില്‍ രൂപം കൊണ്ടത് ഡല്‍ഹിയുടെ വലിപ്പമുള്ള മഞ്ഞുമല

ബ്രന്റ് ഐസ് ഷെല്‍ഫ്‌ | Photo: By NASA/Michael Studinger - Brunt Ice Shelf, Public Domain, https://commons.wikimedia.org/w/index.php?curid=24450374
ബ്രന്റ് ഐസ് ഷെല്‍ഫ്‌ | Photo: By NASA/Michael Studinger - Brunt Ice Shelf, Public Domain, https://commons.wikimedia.org/w/index.php?curid=24450374

ന്റാര്‍ട്ടിക്കയില്‍  ഭീമന്‍ ഐസ് ഷെല്‍ഫില്‍ നിന്നും പിളര്‍ന്നത് ഡല്‍ഹിയുടെ വലിപ്പമുള്ള മഞ്ഞുമല. ബ്രന്റ് ഐസ് ഷെല്‍ഫില്‍ നിന്നാണ് 1,500 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പം വരുന്ന മഞ്ഞുമല അകന്നത്. ഏറെക്കാലമായി സമീപത്തുനിന്ന് നിരീക്ഷിക്കപ്പെടുന്ന ഐസ് ഷെല്‍ഫ് കൂടിയാണ് ബ്രന്റ് ഐസ് ഷെല്‍ഫ്. 2012 മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രന്റ് ഐസ് ഷെല്‍ഫില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മഞ്ഞുമലയുടെ സൃഷ്ടിയ്ക്ക് കാരണമായ ചസം-1 എന്ന വിള്ളല്‍ 2012 മുതലാണ് കാണപ്പെട്ടത്. 

ഒരു ദശാബ്ദത്തിന് മുമ്പാണ് തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഐസ് ഷെല്‍ഫില്‍ ആദ്യമായി പ്രകടമായി തുടങ്ങിയത്. 2012-ല്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആദ്യ വിള്ളല്‍ കണ്ടെത്തി. ഡിസംബര്‍ 2022-ന് വിള്ളല്‍ ഐസ് ഷെല്‍ഫിന്റെ പിളര്‍പ്പിന് കാരണമായി.

ഐസ് ഷെല്‍ഫിന്റെ പിളര്‍പ്പിന് കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദ്ഗധര്‍ പറയുന്നു. ഹാലി റിസര്‍ച്ച് സ്റ്റേഷന് വടക്ക് 17 കിലോമീറ്റര്‍ അകലെയായി മറ്റൊരു വിള്ളല്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഹാലോവീന്‍ ക്രാക്ക് എന്ന് വിളിപ്പേരിട്ടിരിക്കുന്ന വിള്ളല്‍ ബ്രന്റ് ഐസ് ഷെല്‍ഫില്‍ തന്നെയാണ്. 

ഫെബ്രുവരി 2021-ല്‍ 1,270 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള എ74 (a74)  എന്നറിയപ്പെടുന്ന മഞ്ഞുമല തകര്‍ന്നിരുന്നു. ബ്രന്റ് ഐസ് ഷെല്‍ഫിന് 150 മീറ്റര്‍ അകലെയായിരുന്നു ഇത്. ചസം 1 ന്റെ വരിയിലൂടെ പുതിയൊരു മഞ്ഞുമല രൂപപ്പെടുന്നതായും ഗവേഷക സംഘം കണ്ടെത്തി. എ74 നെക്കാള്‍ വലിപ്പമേറിയ മഞ്ഞുമലയാണ് രൂപപ്പെടുന്നതെന്നും കരുതപ്പെടുന്നു. എ74 നും പുതിയ തകര്‍ച്ചയ്ക്കും മുന്‍പ് ബ്രന്റ് ഐസ് ഷെല്‍ഫില്‍ മഞ്ഞുമല തകര്‍ന്നത് 1971 ലായിരുന്നു.
 

Content Highlights: giant iceberg almost the size of delhi breaks off from antarctic ice shelf