വെട്ടിത്തെളിക്കുന്നത് 43 ലക്ഷം ഹെക്ടര്‍ വനം; ലക്ഷ്യം ബയോ എഥനോള്‍ നിര്‍മാണം, ആശങ്കയോടെ ലോകം

#അജ്നാസ് നാസർ
ഇന്‍ഡൊനീഷ്യയിലെ വനനശീകരണം (ഫയല്‍ ചിത്രം) | Photo:Gettyimages
ഇന്‍ഡൊനീഷ്യയിലെ വനനശീകരണം (ഫയല്‍ ചിത്രം) | Photo:Gettyimages

43 ലക്ഷം ഹെക്ടര്‍. ഏതെങ്കിലും രാജ്യങ്ങളുടെ വിസ്തീര്‍ണാണ് പറയുന്നതെന്ന് കരുതിയാല്‍ തെറ്റി. ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വെട്ടിത്തെളിക്കാന്‍ പോകുന്ന വനത്തിന്റെ വിസ്തൃതിയാണിത്. നെല്ലുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളും ജൈവ ഇന്ധനമായ ബയോ എഥനോള്‍ തയ്യാറാക്കാൻ ആവശ്യമായ കരിമ്പും കൃഷി ചെയ്യാനാണ് ഇത്രയും അധികം കാടുവെട്ടുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ലോകത്ത് നിലവില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വനനശീകരണമാണ് ഇന്‍ഡൊനീഷ്യയില്‍ നടക്കാന്‍ പോകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മഴക്കാടുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്‍ഡൊനീഷ്യ. അത്യപൂര്‍വമായ സസ്യജാലങ്ങളും വന്യജീവികളും കൊണ്ട്  സമ്പന്നമാണ് ഇന്‍ഡൊനീഷ്യന്‍ മഴക്കാടുകള്‍. ഒറാങ്ങൂട്ടാനുകളും ആനകളും വലിയ കാട്ടുപൂക്കളുമെല്ലാമാണ് ഇന്‍ഡൊനീഷ്യന്‍ മഴക്കാടുകളുടെ മറ്റൊരു ആകര്‍ഷണീയത. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ആക്ടവിസ്റ്റുകളും രംഗത്തെത്തിക്കഴിഞ്ഞു. എങ്കിലും തങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. 

ജോക്കോ വിഡോഡോ കണ്ട സ്വപ്നം

Content Highlights: world's largest deforestation project in Indonesia

Continue reading