പൂവിടുന്ന പ്രതീക്ഷകളും കൊഴിഞ്ഞുപോകാത്ത ആശങ്കകളും; പിങ്ക് വസന്തം പരിസ്ഥിതിയോട് ചെയ്യുന്നത്

#ശ്രീബ. എം
പിങ്ക് ആമ്പൽ | Photo: Mathrubhumi
പിങ്ക് ആമ്പൽ | Photo: Mathrubhumi

മലരിക്കൽ ഗ്രാമത്തിലെ പൂത്തുലഞ്ഞ പിങ്ക് ആമ്പൽവസന്തത്തിലൂടെ തോണി തുഴഞ്ഞുപോകുക എന്നത് അതീവഹൃദ്യമായ അനുഭൂതിയാണ്. എന്നാൽ വെള്ളത്തിൽ പുഷ്പിച്ചുലഞ്ഞ ആമ്പൽപ്പൂക്കളുടെ അതിമനോഹാരിതയ്ക്കിപ്പുറം പരിസ്ഥിതി ശാസ്ത്രജ്ഞരും തദ്ദേശവാസികളും പേറുന്ന ആശങ്കയുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് കേരള ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനത്തിന്റെ ഫലങ്ങൾ.

കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണ് മലരിക്കൽ. 600-650 ഏക്കർ പാടശേഖരത്തിൽ പിങ്ക് നിറത്തിലുള്ള ആമ്പൽപൂക്കൾ വസന്തം തീർക്കുന്ന ഇവിടം സമീപകാലത്തായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ശരാശരി 2000-3000വരെ ആളുകൾ ദിനംപ്രതി മലരിക്കൽ സന്ദർശിക്കാൻ എത്തുന്നുവെന്നാണ് ഏകദേശകണക്ക്. ജൂൺ - ഒക്ടോബർ സീസണുകളിൽ.

Content Highlights: Malarickal's pink water lilies attract thousands of tourists daily, boosting local economy and homestays., Uncontrolled growth of invasive water lilies threatens local biodiversity, water flow, and aquatic life., Farmers face severe challenges during paddy preparation due to dense root networks and nutrient depletion., Experts recommend zoned tourism, bio-barriers, and scientific waste management for sustainable balance in 2026.

Continue reading