ഗ്യാരണ്ടി ലക്ഷം വര്‍ഷം; ഫിന്‍ലന്‍ഡില്‍ ആണവമാലിന്യത്തിന് കല്ലറയൊരുങ്ങുന്നു

ഏതുതരം ജീവികളായിരിക്കും ലക്ഷം വര്‍ഷം കഴിഞ്ഞാല്‍ ഭൂമി വാഴുക? അന്ന് മനുഷ്യരുണ്ടാകുമോ? അതെല്ലാം പ്രവചനങ്ങള്‍ക്കപ്പുറമാണ്. പക്ഷേ, വരുന്ന ലക്ഷം വര്‍ഷത്തെ ഗ്യാരണ്ടിയില്‍ ഫിന്‍ലന്‍ഡുകാര്‍ ഒരു ഭീമന്‍ കലവറ പണിയുന്നുണ്ടിപ്പോള്‍. ആണവമാലിന്യത്തിന്റെ കല്ലറയെന്നിതിനെ വിശേഷിപ്പിക്കാം. പേര് ഓങ്കലോ. ജീവജാലങ്ങളുമായി നേരിയ തോതില്‍ സമ്പര്‍ക്കം വന്നാല്‍പോലും മരണകാരിയായ റേഡിയേഷനുണ്ടാക്കുന്ന ടണ്‍കണക്കിന് ആണവമാലിന്യം (ഉപയോഗിച്ച ആണവ ഇന്ധനം) രാജ്യത്തുണ്ട്. അവയെ ജീവനോടെ ഭൂമിക്കടിയില്‍ കുഴിച്ചിടാനാണ് ഈ 'കല്ലറ'. ആണവമാലിന്യത്തിന് ഒരു സ്ഥിരം സംഭരണിയുണ്ടാക്കുന്നത് ലോകത്താദ്യം. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) അടക്കമുള്ളവര്‍ ഓങ്കലോയെ ഒരു 'ഗെയിം ചെയ്ഞ്ചര്‍' ആയിക്കരുതുന്നു. ഭൂമുഖത്ത് വരുന്ന ലക്ഷം വര്‍ഷത്തില്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ജീവിവര്‍ഗങ്ങള്‍ക്ക് ഈ തലമുറയുണ്ടാക്കിയ ആണവമാലിന്യം ഭീഷണിയാവരുതെന്ന് നിര്‍ബന്ധമുണ്ട്, അതുകൊണ്ടാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നതെന്ന് ഫിന്നിഷ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഭീമന്‍ കലവറയുടെ ലക്ഷം വര്‍ഷത്തെ സുരക്ഷ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ക്ക് ഒരേസമയം സംശയങ്ങളും പ്രതീക്ഷകളുമുണ്ട്. ഓങ്കലോയുടെ സാധ്യതകളും പതിയിരിക്കുന്ന അപകടവും എന്തെല്ലാമെന്നു നോക്കാം.
- ഓങ്കലോ എന്ന മഹാഗുഹ
Content Highlights: Finland's plan to bury spent nuclear fuel for 100,000 years