മരണത്തിന്‍റെ താഴ്‌വര, ഉഷ്ണജലധാരകളുടെയും | MAGICS OF NATURE

#സ്വീറ്റി കാവ്
ഫോട്ടോ : twitter@russianembassy
ഫോട്ടോ : twitter@russianembassy

ഷ്യയിലെ കംചത്ക ഉപദ്വീപ് ( Kamchatka Peninsula) അറിയപ്പെടുന്നതുതന്നെ 'ഉഷ്ണജലധാരകളുടെ ' (The Valley  Of Geysers) പേരിലാണ്. ലോകത്തെ ഉഷ്ണജലധാരകളുടെ അഥവാ ചൂടുനീരുറവകളുടെ സാന്ദ്രത കണക്കിലെടുത്താല്‍ കംചത്ക ഉപദ്വീപിന് അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണിന് (Yellowstone) പിന്നില്‍ രണ്ടാം സ്ഥാനമാണുള്ളത്. അഗ്നിപര്‍വതങ്ങളോട് അനുബന്ധമായാണ് ഉഷ്ണജലധാരകള്‍ കാണപ്പെടുന്നത്. സജീവ അഗ്നിപര്‍വതങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി അഗ്നിപര്‍വതങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ത്തന്നെ കംചത്ക പ്രദേശത്തെ ഭൂമിയുടെ ഉള്ളറയിലെ ജലപ്രവാഹത്തിന് ഉഷ്ണമേറുകയെന്നത് സ്വാഭാവികം. ലോകത്തില്‍ ഏറ്റവുമധികം ചൂടുനീരുറവകളുള്ളത് യെല്ലോസ്‌റ്റോണിലാണ്. എന്നാൽ കംചത്കയിൽ യെല്ലോസ്റ്റോണിലേതുപോലെ റോഡുകളില്ല. ഈ പ്രദേശത്തേക്കുള്ള ഏക ഗതാഗതമാര്‍ഗം ഹെലികോപ്ടറാണ്. അതിനാൽ തന്നെ യെല്ലോസ്റ്റോൺ പോലെ ടൂറിസ്റ്റുകൾ ആഘോഷിക്കുന്ന ഇടമല്ല കംചത്ക. പക്ഷേ,  മരണത്തിന്റെ താഴ്വരയെന്ന വിളിപ്പേര് ഈ ഉഷ്ണജലധാരകളുടെ താഴ്​വരയെ വേറിട്ടതാക്കുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Valley of the Geysers

Continue reading