കൂട്ടപ്പലായനം, അതിലൂടെ നിലനില്‍ക്കുന്ന ഭൂമി; മസായ് മാരയെന്ന അത്ഭുതം | BEAUTY & THE BEASTS

മസായ് മാരയിലെ കൂട്ടപ്പലായനം: ഫോട്ടോ:https://www.masaimara.com/great-migration-kenya.php
മസായ് മാരയിലെ കൂട്ടപ്പലായനം: ഫോട്ടോ:https://www.masaimara.com/great-migration-kenya.php

ആകാശം അതിരുടന്ന പച്ചപ്പിന്റെ, വന്യതയുടെ വിസ്മയലോകമാണ് കെനിയയിലെ മസായ് മാര ദേശീയോദ്യാനം. മലയാളിയെ ലോകം കാണിച്ച പ്രിയപ്പെട്ട എഴുത്തുകാരന്‍ എസ്.കെ. പൊറ്റക്കാടിന്റെ വാക്കുകള്‍ കടമെടുത്താല്‍ സിംഹഭൂമി. പേരിന്റെ ഗാംഭീര്യം പോലെ, വംശനാശ ഭീഷണിയിലേക്ക് പോയ്‌കൊണ്ടിരിക്കുന്ന വനരാജാക്കന്‍മാരുടെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സംരക്ഷണകേന്ദ്രം കൂടിയാണിവിടം. ആഫ്രിക്കന്‍ പുല്‍മേടുകള്‍ക്ക് ജീവനും രക്തവുമാവുന്ന മാരാ നദി, ലോകവിസ്മയങ്ങളില്‍ ഇടംപിടിച്ച വിൽഡെബീസ്റ്റുകളുടെ (wildebeest) ഗ്രേറ്റ്‌ മൈഗ്രേഷന്‍ (കൂട്ടപ്പലായനം), അതിലൂടെ ഉത്തേജകമാകുന്ന ഭൂമി. അതിനപ്പുറം ജൈവവൈവിധ്യങ്ങളേയും ആവാസവ്യവസ്ഥയേയും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നയിടവും യാത്രികരുടെ പ്രിയപ്പെട്ട കേന്ദ്രവും. ഈ മസായ് മാരയുടെ വിസ്മയകഥയാണ് ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്സിൽ ഇത്തവണ. കൂട്ടപ്പലായനമെന്നത് വെറും കാഴ്ചയ്ക്കപ്പുറം ഭൂമിയുടെ നിലനിൽപ്പിനെ എങ്ങനെ സ്വാധീനിക്കുന്നുവന്ന് മസായ് മാര ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഇക്കാലത്ത് വിൽഡെബീസ്റ്റുകളടക്കം ലക്ഷക്കണക്കിന് മൃഗങ്ങൾ ഈ ഭൂമിയിൽ നിക്ഷേപിക്കുന്ന വിസർജ്യം എങ്ങനെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നുവെന്നും അത് ഭാവിയെ എങ്ങനെ ചേർത്തുപിടിക്കുന്നുവെന്നും മസായ് മാര തെളിവാണ്.

 ഗ്രേറ്റ് മൈഗ്രേഷനെന്ന ലോകവിസ്മയം

Content Highlights: masai mara and greate migration

Continue reading