ജീപ്പിന്റെ മുന്നിൽ വഴിമുടക്കി മൂടോടെ ഇളക്കിയിട്ട മുള, അതിനു പിന്നിലായി പാതി ഇരുട്ടിൽ ചെമ്മണ്ണിൽക്കുളിച്ച് ഭയാനകരൂപം!

'വണ്ടിയുടെ വലതുവശത്തായി ഒമ്പതടിക്ക് മേൽ ഉയരത്തിൽ ചെമ്മണ്ണിൽപ്പുതഞ്ഞ നെടുങ്കൻ മസ്തകവും മൂന്നടിക്കുമേൽ നീളം വരുന്ന ചെളിപുരണ്ട കൊമ്പുകളും ഭീമൻ ഉരഗത്തെ അനുസ്മരിപ്പിക്കുന്നതുപോലെ നീണ്ടെത്തുന്ന തുമ്പിയും ആ അരണ്ട വെളിച്ചത്തിലും ഞങ്ങൾക്ക് കാണാമായിരുന്നു!'.
ഭയം എന്ന വികാരത്തിന് അടിപ്പെട്ടുപോകുന്ന സന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാം. വനംവകുപ്പിലെ ജോലിക്കിടയിൽ ജീപ്പിലും കാൽനടയായും പോകുമ്പോൾ പകലും രാത്രിയിലും കാട്ടാനയുടെ മുന്നിൽപെട്ടുപോയതും കരടിയെ കണ്ടതുമൊക്കെയുണ്ടെങ്കിലും പറമ്പിക്കുളത്ത് കുടുംബസമേതം വിനോദയാത്ര പോയപ്പോഴുണ്ടായ അനുഭവമാണ് ഇവിടെ ഓർമ്മയിലെത്തുന്നത്.
Content Highlights: A family's chilling night safari experience in Parambikulam Tiger Reserve., Close encounters with a dominant wild elephant blocking the forest road., Reflections on human-wildlife conflict and the strict ban on night safaris.