വഴി അറിയാവുന്ന 'സീനിയർ മത്തികൾ' ഇല്ലാതായി,ചെറുപ്പക്കാർക്ക് വഴിതെറ്റി;നോർവേക്ക് നിരാശ | Nature Future

മലയാളികളെപ്പോലെ മത്തിപ്രിയരാണ് നോര്‍വീജിയക്കാരും. മത്തിയും മത്തിമുട്ടയും ഉപയോഗിച്ചുള്ള ധാരാളം വിഭവങ്ങള്‍ നോര്‍വീജിയക്കാരുടെ മെനുവിലുണ്ട്. വടക്കന്‍ പസഫിക് സമുദ്രത്തില്‍ നിന്നും ദേശാടനം നടത്തിയെത്തുന്ന മത്തിക്കൂട്ടങ്ങളെയാണ് (നോര്‍വീജിയന്‍ സ്പ്രിംഗ്-സ്‌പോണിംഗ് ഹെറിങ്-Clupea harengus) നോര്‍വേ വലയിലാക്കുന്നത്. വര്‍ഷം തോറും, തെക്കന്‍ നോര്‍വേയുടെ തീരങ്ങളിലേക്ക് പ്രജനനത്തിനായി മത്തിക്കൂട്ടങ്ങളെത്തുന്നു. 2021 ; ആ വര്‍ഷവും മത്സ്യബന്ധന കപ്പലുകള്‍ ചാകര കാത്തിരുന്നു. പക്ഷെ മത്തി മനുഷ്യരെ കൈവിട്ടു! അത്തവണ പ്രതീക്ഷിച്ച മത്സ്യസമൃദ്ധി ഉണ്ടായില്ല. ഒഴിഞ്ഞ വലകളും തകര്‍ന്ന ഹൃദയവുമായി മത്സ്യത്തൊഴിലാളികള്‍ മടങ്ങി. ജപ്പാനിലേക്ക് കോടികളുടെ മത്സ്യക്കയറ്റുമതിക്ക് ഓര്‍ഡര്‍ എടുത്ത കൂറ്റന്‍ മത്സ്യബന്ധന കപ്പലുകളും വെറുകയ്യോടെ തിരിച്ചുപോയി.
Content Highlights: nature future column on sardines