കഥകളിൽ അല്ലാതെ ഇങ്ങനെയൊരു അത്ഭുതഗുഹ കണ്ടിട്ടുണ്ടോ? | MAGICS OF NATURE

'ദ ലിറ്റില്‍ മെര്‍മെയ്ഡ്' എന്ന ഡിസ്നി സിനിമയിലെ മത്സ്യകന്യക നീന്തിനീങ്ങുന്ന നീലജലാശയവും മനോഹരമായ ഗുഹാവഴികളും കണ്ട് അതുപോലിരിടം ഭൂമിയിലുണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിച്ച ചിലരെങ്കിലും ഉണ്ടാകും. ആ അനിമേഷന്‍ മൂവിയിലേതുപോലെ, ഒരുപക്ഷേ അതിലേറെ അഴകാര്‍ന്ന ഒരിടം ഭൂമിയിലുണ്ടെന്നുള്ളത് അതിശയിപ്പിക്കുന്ന സംഗതിയല്ലേ? കൃത്യമായ രൂപരേഖ അടിസ്ഥാനമാക്കി ആരോ നിര്‍മിച്ചെടുത്തപോലെയാണ് ചിലിയിലെ മാര്‍ബിള്‍ ഗുഹാസമുച്ചയം (Marble Caves, Chile). സൂര്യവെളിച്ചത്തില്‍ അതിമനോഹരമായി തിളങ്ങുന്ന നീലത്തടാകവും മാര്‍ബിള്‍ പാറ്റേണുകളുള്ള ഗുഹകളും ചിലിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മനോഹരമായ ചായക്കൂട്ടുകളാണ് മാര്‍ബിള്‍ ഗുഹാഭിത്തികള്‍ക്ക്. നീലയുടെ നിറപ്പകര്‍ച്ചകളും പച്ച, മഞ്ഞ, വെള്ള നിറങ്ങളും ഗുഹാസമുച്ചയത്തിന് അഴകേറ്റുന്നു.
Content Highlights: marble caves chile, magics of nature