‘കപ്പ കുത്തി മറിക്കുന്നവനെ കൊത്തിയരിഞ്ഞ് കപ്പയ്ക്ക് കറിയായി കൂട്ടും!’

കാട്ടുപന്നി | ഫോട്ടോ:  പി.പി. ബിനോജ്/ മാതൃഭൂമി
കാട്ടുപന്നി | ഫോട്ടോ: പി.പി. ബിനോജ്/ മാതൃഭൂമി

തുടക്കത്തിൽത്തന്നെ ഒരു കാര്യം പറഞ്ഞോട്ടെ. ഇതൊരു സാങ്കല്പിക കഥയാണ്.  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരെങ്കിലുമായി ഇതിന് സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രവും!

രണ്ടായിരത്തി പന്ത്രണ്ട്, പതിമൂന്ന് കാലഘട്ടമാണ്. കഥ വികസിക്കുന്ന കാട്ടുമൂലയിൽ മൊബൈലിനൊക്കെ റെയ്ഞ്ച് കിട്ടാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. അന്ന് സമയം രാത്രി പത്തരയെങ്കിലും ആയിക്കാണണം. പുറത്ത് നല്ല തണുപ്പുണ്ട്. സത്യത്തിൽ വൈകിട്ട് (പതിവുപോലെ) മൂന്നാലെണ്ണം വീശിക്കൊണ്ട് കയറിക്കിടക്കുകയായിരുന്നു നമ്മുടെ കഥാനായകൻ. അപ്പോഴാണ് പതിവില്ലാതെ മൊബൈൽ ഫോൺ നിർത്താതെ അടിച്ചത്. ഇതാരണപ്പാ പാതിരാത്രിയിൽ ഉറക്കം കെടുത്തുന്ന നാശം എന്ന് ഉള്ളിൽ പ്രാകിക്കൊണ്ടാണ് ഫോൺ എടുത്തത്.

Continue reading