ചെന്നായയോടൊപ്പം തിരിച്ചെത്തിയ പച്ചപ്പ്, ജലം ശുദ്ധീകരിച്ച് ബീവറുകൾ; യെല്ലോ സ്റ്റോണെന്ന അത്ഭുത ലോകം

ഒരു രാജ്യത്തിന്റെ സമ്പത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതിയുടെ വരദാനമാണ് സംരക്ഷിത മേഖലകളായ ദേശീയോദ്യാനങ്ങള്‍. ഒരുപക്ഷെ അപ്രത്യക്ഷമായിപ്പോവുമായിരുന്ന ജീവിവര്‍ഗങ്ങളുടേയും വൈവിധ്യങ്ങളുടേയും സ്വര്‍ഗഭൂമി. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം ദേശീയോദ്യാനങ്ങളുണ്ടെങ്കിലും 1872 മാര്‍ച്ച് ഒന്നിന് രൂപീകൃതമായ യെല്ലോസ്റ്റോണിലൂടെയാണ് ഇത് ലോകശ്രദ്ധയാകര്‍ഷിച്ചതും പ്രകൃതിസംരക്ഷണത്തിന്റെ മാതൃകയാവുന്നതും. ഒരു പ്രദേശത്തെ നിധിപോലെ കാത്തുസൂക്ഷിച്ച് മനുഷ്യര്‍ മാത്രമല്ല ഈ ഭൂമിയുടെ അവകാശികളെന്ന് ഉറപ്പിച്ച് പറയുകയാണ് ദേശീയോദ്യാനത്തിന്റെ സംരക്ഷകര്‍. ലോകത്തെങ്ങുമുള്ള പല ദേശീയോദ്യാനങ്ങള്‍ക്കും വിസ്മയങ്ങളുടേയും അതിജീവനത്തിന്റേയും അതിമനോഹരമായ കഥപറയാനുണ്ട്. കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടുമുള്ള ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കുമ്പോള്‍ ദേശീയോദ്യാനങ്ങളുടെ സംരക്ഷണവും പ്രാധാന്യവും സജീവമായി ചര്‍ച്ചയാവുകയാണ്. ഇത്തരം ദേശീയോദ്യാനങ്ങളുടെ അവിസ്മരണീയമായ കഥപറയുകയാണ് ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്സ് എന്ന കോളം. ലോകത്തിലെ ഏറ്റവും പുരാതനമായതും വലിപ്പമേറിയതും ജൈവ വൈവിധ്യങ്ങളുടെ കലവറയെന്നും അറിയപ്പെടുന്ന അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ആണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്സിൽ
Content Highlights: History of wolves and beavers in Yellowstone