വണ്ടുകളുടെ ലോകത്തെ അർനോൾഡ് ഷ്വാസ്നെഗർ

#ഡോ. പി. കെ. സുമോദൻ
ആഗ്ര ഷ്വാസെനിഗെറി എന്ന പേരിലറിയപ്പെടുന്ന വണ്ട്, അർനോൾഡ് ഷ്വാസ്നെ​ഗർ
ആഗ്ര ഷ്വാസെനിഗെറി എന്ന പേരിലറിയപ്പെടുന്ന വണ്ട്, അർനോൾഡ് ഷ്വാസ്നെ​ഗർ

ണ്ടുകളുടെ ഒരു കുടുംബമാണ് കരാബിഡേ (Carabidae). നിലവണ്ടുകൾ (Ground beetles) എന്നാണ് ഈ കുടുംബക്കാരുടെ വിളിപ്പേര്. പേരങ്ങനെയാണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും നിലത്തിറങ്ങാത്ത ചില കൂട്ടരുമുണ്ട് ഈ കുടുംബത്തിൽ. മരങ്ങളുടെ മേലേത്തട്ടാണ് (Canopy) ഇവയുടെ മേച്ചിൽപ്പുറം. നമുക്കവയെ സൗകര്യത്തിന് മരവണ്ട് എന്ന് വിളിക്കാം. മരവണ്ടുകളിലെ ഒരു പ്രമുഖ ജനുസ്സാണ് ആഗ്ര. ഇന്ത്യയിലെ ആഗ്ര നഗരവുമായി ഇവയ്ക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ല. മാത്രമല്ല ഈ വണ്ടുകളെ ഇന്ത്യയിൽ  കണികാണാൻ പോലും കിട്ടുകയുമില്ല. തെക്കേ അമേരിക്കയിലെ മഴക്കാടുകളാണ് അവയുടെ വിഹാരരംഗം. അപൂർവമായി വടക്കേ അമേരിക്കയുടെ തെക്കേ അറ്റത്തും കാണാറുണ്ട്. 1801 ൽ പ്രശസ്ത ജന്തുശാസ്ത്രജ്ഞനും വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് കാൾ ലിനയസിന്റെ ശിഷ്യനുമായ ക്രിസ്ത്യൻ ഫബ്രീഷിയസ് (Christian Fabricius) ആണ് അദ്ദേഹം കണ്ടെത്തിയ പുതിയ വണ്ടിന് ആഗ്ര എന്ന പേരിടുന്നത്. ആഗ്ര ജനുസ്സിന് കീഴിൽ ഇതുവരെ അറുനൂറോളം  സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്.

ഇനിയും പഠനവിധേയമാകാത്ത ആയിരക്കണക്കിന് ആഗ്ര വണ്ടുകൾ മ്യൂസിയങ്ങളിൽ  കെട്ടിക്കിടക്കുന്നുണ്ടത്രേ. മൊത്തത്തിൽ രണ്ടായിരം സ്പീഷീസുകളെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടൽ. മാനം മുട്ടുന്ന വൃക്ഷത്തലപ്പുകളിൽ  താമസമാക്കുന്നതിനാൽ അവയെക്കുറിച്ച് പഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നുകിൽ പുകയടിച്ച്  മയക്കി വീഴ്ത്തുകയോ അല്ലെങ്കിൽ വെളിച്ചക്കെണി വെച്ച് ആകർഷിക്കുകയോ ചെയ്യേണ്ടിവരും. ജീവിതചക്രം പഠിക്കണമെങ്കിൽ മരം കയറാതെ നിവൃത്തിയില്ല. ഇത്തരം വെല്ലുവിളികളെല്ലാം നേരിട്ട് ആഗ്ര വണ്ടുകളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞനാണ് അമേരിക്കയിലെ വാഷിങ്ടണിലുള്ള നാഷണൽ മ്യൂസിയത്തിന്റെ (National Museum of Natural History) ഭാഗമായ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ക്യൂറേറ്റർ ആയിരുന്ന ടെറി എൽവിൻ (Terry Elwin). കോസ്റ്ററിക്കയിലെ മരക്കാടുകളിൽ നിന്ന് ആയിരക്കണക്കിന് മരവണ്ടുകളെയാണ് അദ്ദേഹം ശേഖരിച്ചത്. വലിയ ക്രെയിനുകളുപയോഗിച്ചാണ് അദ്ദേഹവും സംഘവും വൃക്ഷത്തലപ്പുകളിൽ പുകയടിച്ച് മരവണ്ടുകളെ ശേഖരിച്ചത്. അവയിൽ നല്ലൊരു പങ്കും ആഗ്ര ജനുസ്സിൽപ്പെട്ട പുതിയ സ്പീഷീസുകളായിരുന്നു.

Content Highlights: creature chronicles on insect which resembles arnold schwarzenegger

Continue reading