COP 29: കാലാവസ്ഥാ നീതിയും ധനസഹായത്തിന്റെ രാഷ്ട്രീയവും | Biotalks

BIOTALKS
#ഡോ. സി. ജോർജ് തോമസ്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ഗോളതലത്തിൽ പരിസ്ഥിതിയുമായി  ബന്ധപ്പെട്ട് നിരവധി ഉടമ്പടികളും കരാറുകളുമുണ്ട്.  ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ചട്ടക്കൂട് ഉടമ്പടി’ (United Nations Framework Convention on Climate Change, UNFCC). ഈ ഫ്രെയിംവർക്ക് ഉടമ്പടിയിൽ ഇതേവരെ 27 അംഗ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 198 കക്ഷികൾ ഒപ്പ് വെച്ചിട്ടുണ്ട്. കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടൽ തടയുക എന്നതാണ് UNFCC യുടെ ആത്യന്തിക ലക്ഷ്യം. ഉടമ്പടിയിൽ ഒപ്പുവെച്ച കക്ഷികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനുമായി വർഷംതോറും നടത്തുന്ന കോൺഫറൻസിന് പറയുന്ന പേരാണ് ‘കോൺഫറൻസ് ഓഫ് പാർട്ടീസ്’ അഥവാ COP. ഈ വർഷത്തെ, അതായത്, 29 മത് കോൺഫറൻസ് (COP 29) അസർബജനിലെ ‘ബാക്കു’ വിൽ വെച്ചായിരുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട വർഷമാണ് 2025 എന്നതിനാൽ COP29 ന് അതീവ പ്രാധാന്യം കൈവന്നു. 

കാലാവസ്ഥാ നടപടികൾ നടപ്പിലാക്കുന്നതിന് ധനം കുറച്ചൊന്നും പോര!  

Content Highlights: cop 29 climate justice and climate fund

Continue reading