സർവ്വതും കരളുന്നവരെന്ന് കരുതി തല്ലിക്കൊല്ലല്ലേ; നൊച്ചെലി എലിയല്ല | ബന്ധുക്കൾ മിത്രങ്ങൾ

കണ്ടാൽ ഒരു ചുണ്ടെലിയോ നീണ്ട മൂക്കുള്ള മറ്റേതോ എലിയോ ആണെന്ന് കരുതി നമ്മൾ പലപ്പോഴും തല്ലിക്കൊന്നിട്ടുള്ള ഒരു ജീവി സത്യത്തിൽ എലിയോ എലി വർഗക്കാരോ ആയിരുന്നില്ല. നൊച്ചെലി, നച്ചെലി, നൊച്ചൻ, നച്ചെക്കൻ , മുച്ചൻ എന്നൊക്കെ പലപേരിൽ ഇതിനെ വിളിക്കാറുണ്ട്. ‘ഒരു തരം ചെറിയ എലി’ കൂടാതെ ‘ഗന്ധ മൂഷി ‘, ‘ ചുചുന്ദരി ‘ എന്നൊക്കെ പര്യായങ്ങളും നൊച്ചെലിക്ക് ശബ്ദതാരാവലിയിൽ അർത്ഥം കൊടുത്തിട്ടുണ്ട്. എന്തായാലും നമ്മൂടെ ടാക്സോണമിക്കാരൊക്കെ ഇടപെടും മുമ്പെന്നോ ഇതിൻ്റെ രൂപം കണ്ട് തെറ്റിദ്ധരിച്ച് ഇട്ടുപോയ പേരാണത്. ഷ്രൂ (Shrew) എന്നാണിതിന് ഇംഗ്ലീഷിൽ പേര്.
Content Highlights: bandhukkal mithrangal column on shrews