പ്രകൃതിയിലെ സാധാരണ മൂലകം, ആകെ ഭാരത്തിന്റെ 75% സംഭാവന; ഭൂമിക്കു രക്ഷയായി ഹരിത ഹൈഡ്രജൻ! | ബയോ Talks

#ഡോ. സി. ജോർജ് തോമസ്
പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

ന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021-ലെ സ്വാതന്ത്ര്യദിനത്തിൽ ‘ദേശീയ ഹൈഡ്രജൻ ദൗത്യം’( National Green  Hydrogen Mission) പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ  2023 ജനുവരി നാലിന്‌ കേന്ദ്ര മന്ത്രിസഭ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിക്കുകയും ചെയ്തു. 2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. മൊത്തം വിഹിതത്തിൽ, അഞ്ച് വർഷത്തേക്ക് ഇലക്ട്രോലൈസറുകളും ഗ്രീൻ ഹൈഡ്രജനും ഉൽപ്പാദിപ്പിക്കുന്നതിന് കേന്ദ്രം 17,490 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ നൽകും. 2030-ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ആറ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ മുഖേന കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഇന്ത്യയുടെ പ്രതിജ്ഞയനുസരിച്ച് 2030-ഓടെ ഏകദേശം അഞ്ച് കോടി മെട്രിക് ടൺ വാർഷിക ഹരിതഗൃഹ വാതക ഉൽസർജനം (Emission) കുറയ്ക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗത്യം വഴി ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഇന്ത്യക്ക് ഒരു ലക്ഷം കോടിയുടെ  രൂപയുടെ ലാഭം ഉണ്ടാകുമെന്നും കണക്ക് കൂട്ടുന്നുണ്ട്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇന്ത്യയുടെ കാർബൺ ഉൽസർജനം കുറയ്ക്കുന്നതിനുള്ള (Mitigation) ഒരു സുപ്രധാന നടപടിയായാണ് വിദഗ്ധരും  വ്യവസായ പ്രമുഖരും കാണുന്നത്.  പ്രകൃതിയിലെ ഏറ്റവും സാധാരണമായ മൂലകമാണ് ഹൈഡ്രജൻ; പ്രപഞ്ചത്തിന്റെ ആകെ ഭാരത്തിന്റെ 75 ശതമാനവും ഹൈഡ്രജൻ സംഭാവന ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഹൈഡ്രജൻ സാധാരണ ഗതിയിൽ മറ്റ് മൂലകങ്ങളുമായി സംയോജിച്ച് മാത്രമേ നിലനിൽക്കൂ.  

Content Highlights: about all you need to know about green hydrogen

Continue reading