കേരളീയരുടെ കണ്ണുവെട്ടിച്ച്‌ ഒരു യൂറോപ്യൻ; വേലിത്തത്തകളിലെ പിടികിട്ടാപ്പുള്ളി | കിളിക്കൂട്

KILIKKOODU
#നവീൻലാൽ പി
യൂറോപ്യൻ ബീ ഈറ്റർ | ഫോട്ടോ: റയീസ്‌ റഹ്‌മാൻ
യൂറോപ്യൻ ബീ ഈറ്റർ | ഫോട്ടോ: റയീസ്‌ റഹ്‌മാൻ

തദ്ദേശീയരായ സഞ്ചാരികളെ അപേക്ഷിച്ച്‌ പെട്ടെന്ന്‌ തിരിച്ചറിയത്തക്ക നിറവും ആകാരവുമാണ്‌ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികൾക്ക്‌. ആൾക്കൂട്ടത്തിൽനിന്ന്‌  അവരെ  പെട്ടെന്ന്‌  തിരിച്ചറിയുന്നതും ഇതുകൊണ്ടൊക്കെതന്നെയാണ്‌. വേലിത്തത്തകളുടെ കൂട്ടത്തിൽപ്പെടുന്ന യൂറോപ്യൻ വേലിത്തത്ത എന്ന ഈ ദേശാടകനും കാഴ്‌ചയിൽ  ഇതുപോലൊക്കെത്തന്നെയാണ്‌. തൂവലുകളിലെ വർണവൈവിധ്യവും ആകാരവും അത്‌ പറഞ്ഞറിയിക്കുന്നതാണ്‌. ദേശാടനകാലത്ത്‌ മിക്കപ്പോഴും തദ്ദേശീയരായ വേലിത്തത്തകളോടൊപ്പം കഴിഞ്ഞുകൂട്ടുന്ന ഇവരെ ​വേർതിരിച്ചറിയാൻ സഹായിക്കുന്നതും ആ വർണ ​വൈവിധ്യവും ആകാരവുമാണ്‌. 

ഏഴിനം വേലിത്തത്തകളെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, ഇക്കൂട്ടത്തിൽ എളുപ്പം തിരിച്ചറിയാവുന്ന ഒരിനമാണ്‌ യൂറോപ്യൻ വേലിത്തത്ത. എന്നിട്ടും കേരളത്തിൽ  അപൂർവമായേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ്‌ സത്യം. 2016-ൽ തൃശ്ശൂർ തൊമ്മന കോൾപ്പാടത്തുനിന്നാണ്‌ ആദ്യമായി കാണുന്നത്‌. ​

Content Highlights: about all you need to know about european bee eater, Kilikkoodu

Continue reading