ഇടതിന് കരുളായിയില്‍ മാത്രം മുന്നേറ്റം; ഇരുമുന്നണികളുടെയും വോട്ടില്‍ ചോര്‍ച്ച, കണക്കുകള്‍ ഇങ്ങനെ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചുകയറിയത്. 2021-ല്‍ പി.വി. അന്‍വറും വി.വി. പ്രകാശും ഏറ്റുമുട്ടിയപ്പോള്‍ 2700 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്‍വറിന് ലഭിച്ചത്. നാലുകൊല്ലം മുന്‍പ് അന്‍വര്‍ നേടിയ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയിലധികം വോട്ടാണ് ഇപ്പോള്‍ ഷൗക്കത്ത് സ്വന്തമാക്കിയത്.
പോള്‍ ചെയ്തതിന്റെ 44.17 ശതമാനം വോട്ട് ഷൗക്കത്തിന് ലഭിച്ചപ്പോള്‍ 37.88 ശതമാനം വോട്ടാണ് സ്വരാജിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. പി.വി. അന്‍വര്‍ 11.23 ശതമാനം വോട്ട് പിടിച്ചു. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് എംഎല്‍എ സ്ഥാനം അന്‍വര്‍ രാജിവെച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് ഗണ്യമായി വോട്ട് കുറഞ്ഞപ്പോള്‍ 11,077 വോട്ടിന് ജയിച്ചിട്ടും യുഡിഎഫിനും വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകള്‍ ചോര്‍ത്തിയ പി.വി അന്‍വര്‍ നേടിത് 19,760 വോട്ടാണ്. 2021 ല്‍ അന്‍വര്‍ ജയിക്കുമ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് 81,227 വോട്ടായിരുന്നു. ഉപതിറഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് 66,660 ലേക്ക് ചുരുങ്ങി. എല്‍ഡിഎഫിന്റെ നഷ്ടം 14567 വോട്ട്. യുഡിഎഫിനാകട്ടെ കഴിഞ്ഞ തവണ 78,527 വോട്ടായിരുന്നത് ഇത്തവണ നേരിയ നഷ്ടത്തോടെ 77,737 വോട്ടായി. രണ്ട് തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുക്കുമ്പോള്‍ 74 വോട്ട് യുഡിഎഫിന് കുറഞ്ഞു. 7787 പുതിയ വോട്ടര്‍മാര്‍ കൂടി ചേര്‍ന്നിട്ടുമാണ് ഈ ചോര്‍ച്ച എന്നതാണ് ശ്രദ്ധേയം
75.87 ശതമാനംവോട്ടാണ് ഉപതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. ആകെ വോട്ടര്‍മാര്‍-2,32,057. ആകെ പോള്‍ ചെയ്ത വോട്ട്- 1,76,070. പോസ്റ്റല്‍ വോട്ടുകള്‍ 1403. നിലവില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളും (അമരമ്പലം, കരുളായി, പോത്തുകല്ല്, ചുങ്കത്തറ) നിലമ്പൂര്‍ നഗരസഭയും ഭരിക്കുന്നത് എല്‍ഡിഎഫാണ് ഭരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമരമ്പലം, കരുളായി, വഴിക്കടവ്, നിലമ്പൂര്‍, പോത്തുകല്ല് എന്നിവിടങ്ങളില്‍ ലീഡ് നേടാന്‍ കഴിഞ്ഞ ഇടതുമുന്നണിക്ക് ഇക്കുറി പക്ഷേ അടി തെറ്റി. ആകെ ലീഡ് ചെയ്യാന്‍ കഴിഞ്ഞത് കരുളായി പഞ്ചായത്തില്‍ മാത്രം. നേടാനായത് 118 വോട്ടിന്റെ ലീഡ്. അതേസമയം, യുഡിഎഫിന് നേടാന്‍ കഴിഞ്ഞതാകട്ടെ, അമരമ്പലം- 705, വഴിക്കടവ്-1829, നിലമ്പൂര്‍- 3967, ചുങ്കത്തറ-1287, മൂത്തേടം-2067, പോത്തുകല്ല്-307, എടക്കര-1170.
2021-ലെ ലീഡ് തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്.
വഴിക്കടവ്
എല്‍ഡിഎഫ് 13471
യുഡിഎഫ് 13436
ലീഡ് 35
മൂത്തേടം
യുഡിഎഫ് 8654
എല്‍ഡിഎഫ് 6851
ലീഡ് 1803
ചുങ്കത്തറ
യുഡിഎഫ് 10969
എല്‍ഡിഎഫ് 10669
ലീഡ് 300
നിലമ്പൂര്‍ നഗരസഭ
എല്‍ഡിഎഫ് 13654
യുഡിഎഫ് 12051
ലീഡ് 1603
എടക്കര
യുഡിഎഫ് 7885
എല്‍ഡിഎഫ് 7788
ലീഡ് 97
പോത്തുകല്ല്
എല്‍ഡിഎഫ് 8319
യുഡിഎഫ് 7813
ലീഡ് 506
കരുളായി
എല്‍ഡിഎഫ് 7606
യുഡിഎഫ് 6159
ലീഡ് 1447
അമരമ്പലം
എല്‍ഡിഎഫ് 11238
യുഡിഎഫ് 9746
ലീഡ് 1492
Content Highlights: nilambur byelection lead status in various panchayaths