ജയിലിൽ കിടന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ, സാധാരണ രാഷ്ട്രീയക്കാർ മുതൽ കൊടും ക്രിമിനലുകൾ വരെ

രാജ്യം പൊതു തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുന്നു. പ്രചാരണച്ചൂടിൽ രാഷ്ട്രീയ പാർട്ടികളും വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും അവസാനവട്ട ഓട്ടത്തിലാണ്. എന്നാൽ പ്രചാരണത്തിന് ഇറങ്ങാതെ, വോട്ടർമാരെ നേരിൽ കാണാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഉണ്ടോ. അതും ജയിലിൽ കിടന്ന്. ഇന്ത്യയിൽ അത്തരത്തിൽ നിരവധിപേരുണ്ട് എന്നതാണ് വാസ്തവം. ജയിൽപുള്ളികളായ സ്ഥാനാർഥികൾ. അവരിൽ സാധാരണ രാഷ്ട്രീയക്കാരും കൊടും ക്രിമിനലുകളായ രാഷ്രീയക്കാരുമുണ്ട്. വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. രാജ്യത്ത് വിവിധ തിരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ മത്സരിച്ച ചിലരെ പരിചയപ്പെടാം.
Content Highlights: contested elections while in jail