ചിരിച്ച് തള്ളരുത്, ട്രോളുകൾ മാരകമാണ്; അറിയാതെ നമ്മളും ടൂളാവുകയാണ് | Digital Democracy - 05

ജനാധിപത്യരാഷ്ട്രീയമെന്ന യാഥാർഥ്യത്തിൽ നിന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന കൺകെട്ട് രാഷ്ട്രീയത്തിലേക്ക്, അർധസത്യങ്ങളിലേക്ക് മാറിച്ചിന്തിക്കുന്ന, അരാഷ്ട്രീയ ചിന്തകൾ പേറി ജീവിക്കുന്ന ഒരു തലമുറയുടെ വളർച്ചയ്ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയിലടക്കം അരാഷ്ട്രീയത വർധിച്ചു വരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാരമോഹം എന്നതുപോലെത്തന്നെ സോഷ്യൽ മീഡിയയുടെ സ്വാധീനവും ഏറെയാണ്. രാഷ്ട്രീയത്തോട് പ്രതിപത്തിയില്ലാത്ത ഒരു സമൂഹം എന്നത് മാത്രമല്ല, രാഷ്ട്രീയപരമായ ചായ്വുള്ളവരെ എതിർത്തുകൊണ്ട് ന്യായാന്യായങ്ങൾ നിരത്തി തങ്ങളുടെ അരാഷ്ട്രീയ വാദങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലേക്ക് ഒരുകൂട്ടം ജനം മാറിച്ചിന്തിക്കുന്നു.
Content Highlights: Trolls versus democracy How social media impacts campaigns