പപ്പു, കുമ്മനടി, സീസറമ്മ; അത്ര നിഷ്കളങ്കമല്ല ഈ സോഷ്യൽ മീഡിയാഹത്യകൾ | Digital Democracy 3

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശയക്കൈമാറ്റത്തിനും വിനോദോപാധികൾക്കുമപ്പുറം പോരുകളുടെ ഇടം കൂടിയാണ് സോഷ്യൽ മീഡിയ. വിവിധ രാഷ്ട്രീയ പാർട്ടികൾ, മതങ്ങൾ, ദേശങ്ങൾ വംശങ്ങൾ, വ്യക്തികൾ തമ്മിലുള്ള ഒട്ടനേകം പോരുകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യക്തിഹത്യകൾ, സൈബറാക്രമണങ്ങൾ എന്നുവേണ്ട വിദ്വേഷ, വർഗീയ, കലാപാഹ്വാന പ്രചാരണങ്ങൾ വരെ സോഷ്യൽ മീഡിയയിൽ കൂടി നടക്കാറുണ്ട്. ഗുണകരമായി ഭവിക്കുമെന്ന് കരുതിയിരുന്ന ഈ ഇടം പലപ്പോഴും വൻതോതിൽ വിദ്വേഷങ്ങൾ, അക്രമങ്ങൾ, വർഗീയത പടർത്തുന്നതരത്തിലേക്ക് മാറുന്നതും ഭരണകൂടങ്ങൾ തന്നെ ഇടപെട്ട് നടപടി സ്വീകരിക്കുന്നതും സാധാരണ കാഴ്ചയാണ്. മണിപ്പുർ, ശബരിമല, സിഎഎ, ചെങ്കോട്ടയിലേക്കുള്ള കർഷക പ്രതിഷേധം, യു.എസ്. കാപ്പിറ്റോൾ ആക്രമണം, ജമ്മു കശ്മീർ ഒക്കെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ സമാനരീതിയിൽ തന്നെ വ്യക്തികളും നിരവധി തരത്തിലുള്ള സോഷ്യൽഹത്യകൾക്ക് വിധേയരായിട്ടുണ്ട്.

ഓരോ കാലത്തും ഓരോ രാഷ്ട്രീയ നേതാക്കളും വിചാരണക്കിരയായിട്ടുണ്ട്. വ്യക്തിഹത്യ നേരിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇഴകീറി പരിശോധിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സമമാണ്. പരസ്പരം നേതൃത്വത്തിനെതിരേ വാക്പോരുകളും പുതുപേരുകളിട്ട് വിളിക്കുന്നതും പതിവാണ്. കേരളത്തിൽ 'സർവ സാധാരണ' രാഷ്ട്രീയ വാക്കായ 'പരനാറി' പോലുള്ള പ്രയോഗങ്ങൾക്കും സോഷ്യൽമീഡിയ പോരുകൾ വഴിവെക്കുന്നുണ്ട്. അതേസമയം കളക്ടർ ബ്രോ, ടീച്ചറമ്മ, മന്ത്രിയപ്പൂപ്പൻ, കളക്ടർ മാമൻ... തുടങ്ങിയ പേരുകൾ ഹിറ്റാക്കിയതും ഇതേ സോഷ്യൽ മീഡിയ തന്നെയാണ്.

Content Highlights: digital democracy social media cyber attack series

Continue reading