ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അർഹിക്കുന്നത്-പി.കെ അബ്ദുറബ്ബ് | Interview

#കെ.പി നിജീഷ് കുമാര്‍, അജ്മല്‍ മൂന്നിയൂര്‍
പി.കെ അബ്ദുറബ്ബ് |ഫോട്ടോ: ഷഹീര്‍ സി.എച്ച്
പി.കെ അബ്ദുറബ്ബ് |ഫോട്ടോ: ഷഹീര്‍ സി.എച്ച്

കഴിഞ്ഞ അഞ്ചുവർഷമായി തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് മാറിനിൽക്കുകയാണ് മുൻ വിദ്യാഭ്യാസമന്ത്രിയും മുതിർന്ന മുസ്‌ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. കേരളത്തിലെ ഏറ്റവും ഒടുവിലത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ.അവുക്കാദർ കുട്ടി നഹയുടെ മകന്, മന്ത്രിപദവി എളുപ്പകാലമായിരുന്നില്ല. സ്‌കൂളുകളിലെ പച്ചബോർഡ്, പച്ചസാരി, ഓണപ്പരീക്ഷ തുടങ്ങിയവയുടെ പേരിൽ വലിയ വിമർശനവും കളിയാക്കലും നേരിട്ട കാലമായിരുന്നു അബ്ദുറബ്ബിന്റെ മന്ത്രിക്കാലം. ഗോപാലേട്ടന്റെ പശുപോലും ജയിച്ച എസ്.എസ്.എൽ.സി കാലം എന്നുപറഞ്ഞ് എതിരാളികൾ അന്ന് ട്രോളി. പത്ത് വർഷത്തിനുശേഷം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും അബ്ദുറബ്ബിലും എന്തൊക്കെ മാറ്റമുണ്ടായി. അബ്ദുറബ്ബ് മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുകയാണ്.

സംഭവബഹുലമായിരുന്നു താങ്കളുടെ മന്ത്രിക്കാലം. എസ്എസ്എൽസി ഫലത്തിന്റെയും സ്‌കൂളിലെ പച്ചബോർഡിന്റെയുമെല്ലാം പേരിൽ വലിയ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും പാത്രമായി. പത്ത് വർഷത്തിനിപ്പുറം കേരളത്തിന്റെ വിദ്യാഭ്യാസ മേഖല മാറിയോ?

Content Highlights: Former Education Minister PK Abdurabb discusses changes in Kerala`s education sector and politics after 10 years. Watch the interview with Mathrubhumi.

Continue reading