കമല്‍നാഥിന് ലാസ്റ്റ് ബസ്; ബിജെപിക്ക് പേടി ഭരണവിരുദ്ധവികാരം: മധ്യപ്രദേശില്‍ അടിയൊഴുക്ക്‌

.
.

ദശ്മന്‍ റാവത്ത് എന്ന ആദിവാസി യുവാവിനെ ഓര്‍മ്മയുണ്ടോ? പ്രദീപ് ശുക്ലയെന്ന ബിജെപി നേതാവ്  ശരീരത്തില്‍ മൂത്രമൊഴിച്ച് അപമാനിച്ച മനുഷ്യന്‍. പാര്‍ട്ടി ഏറെ പഴികേട്ട ആ സംഭവത്തിന് യുവാവിനെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി കാല്‍ കഴുകിയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പുപറഞ്ഞത്. അടിമുടി ജാതീയതയില്‍ കുളിച്ച സമൂഹത്തിനോ ചൗഹാന് തന്നെയോ, ആ നടപടി ദഹിക്കണമെന്നില്ല. പക്ഷേ, അഞ്ച് മാസത്തിനപ്പുറം തന്നെ കാത്ത് നില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ ദശ്മന്‍ റാവത്ത് അടക്കമുള്ള ഗോത്രസമൂഹത്തിന്റെ 21 ശതമാനം വോട്ടും നിര്‍ണായകമാണെന്ന് അയാള്‍ക്കറിയാം, ബിജെപിക്കും. രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ലല്ലോ, മിത്രങ്ങളും! അടിമുടി ജാതി മണക്കുന്ന മധ്യപ്രദേശിലെ രാഷ്ട്രീയകഥകള്‍ക്കും അതേ ജാതിച്ചൂരാണ്. 54 ശതമാനത്തിലധികം വരുന്ന ഒബിസി വോട്ടുകള്‍ തന്നെയാണ് ഇത്തവണയും എല്ലാവരും ഉന്നം വെയ്ക്കുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനവും, ഒബിസി വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണവും കാല്‍കഴുകല്‍ നാടകവുമെല്ലാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടി വരും. 

Content Highlights: Shivraj Singh Chouhan, Kamal nath, BJP, Congress, Madhya Pradesh Election, MP Election

Continue reading