കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സുകൾ

കെൽട്രോൺ ആലുവ നോളജ് സെന്ററിൽ നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ: പോസ്റ്റ്ഗ്രാജ്വേറ്റ്/പ്രൊഫഷണൽ/ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ച്ചർ ഡ്രാഫ്റ്റിങ് ആൻഡ് ലാൻഡ് സർവേ, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്.
യോഗ്യത: പി.ജി. കോഴ്സുകൾക്ക് ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾക്ക് പത്താംക്ലാസ്, ഡിപ്ലോമ കോഴ്സുകൾക്ക് പ്ലസ്ടു.വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പമ്പ് ജങ്‌ഷൻ, ആലുവ. ഫോൺ: 8136802304/04842632321.
Content Highlights: Diploma coureses in keltron