വിദ്യാര്‍ഥികള്‍ക്ക് 'യുവ 25' സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി സ്വാസ്തിക ചാരിറ്റബിള്‍ ട്രസ്റ്റ്

സാമൂഹിക സേവന രംഗത്ത് ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കരിയര്‍ ഒരുക്കുന്നതിനായി യുവ' 25 എന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് സ്വാസ്തിക ചാരിറ്റബിള്‍ ട്രസ്റ്റ്. ആധുനിക ഡിജിറ്റല്‍ സ്‌കില്ലുകള്‍ ഉള്‍ക്കൊള്ളുന്ന ആറ് മാസത്തെ കോഴ്സാണ് ഈ പദ്ധതിയുടെ ഭാഗം. ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ ഡെവലപ്മെന്റ് & ട്രെയിനിംഗ് (AICDT) ആണ് പരിശീലന പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്.
പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രിയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് നേടിയ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 68,000/ രൂപയുടെ കോഴ്സ് ഫീസ് മുഴുവന്‍ സൗജന്യമായി ലഭ്യമാകുന്ന ഈ പദ്ധതി, 50-ല്‍ അതിലധികം വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ കരിയര്‍ ആരംഭിക്കാന്‍ വഴിയൊരുക്കുന്നു.
യുവ' 25 പദ്ധതിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈന്‍, വീഡിയോ എഡിറ്റിംഗ്, എസ്ഇഒ, എഐ ടൂളുകള്‍ എന്നിവയിലൂടെയുള്ള പരിശീലനവും, കൂടാതെ പദ്ധതിയുടെ ഭാഗമായി, വിദ്യാര്‍ഥികളെ തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസത്തോടെ പ്രവേശിപ്പിക്കാന്‍ സഹായിക്കുന്ന വ്യക്തിത്വ വികസന പരിശീലന സെഷനുകള്‍, ആശയവിനിമയ കഴിവ്, ഇമോഷണല്‍ ഇന്റലിജന്‍സ്, ജോലിസ്ഥല ശീലങ്ങള്‍ ആത്മസൂത്ര മൈന്‍ഡ്കെയര്‍ നല്‍കുന്നു. പരിശീലനത്തിന് ശേഷം രണ്ട് മാസത്തെ പ്രായോഗിക പരിശീലനം ലഭിക്കും. തൊഴില്‍ അവസര പിന്തുണയും വ്യവസായ അംഗീകൃത സര്‍ട്ടിഫിക്കേഷനും പദ്ധതിയുടെ ഭാഗമാണ്.
www.svaastika.org/yuva എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് svaastika.online@gmail.com എന്ന ഇമെയിലിലോ +91 9745301979 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. സ്‌കോളര്‍ഷിപ്പ് അപേക്ഷയുടെ അവസാന തീയതി 2025 നവംബര്‍ 25 ആണ്.
പരിപാടിയില്‍ പിന്തുണദായകരായ സ്ഥാപനങ്ങളും വ്യക്തികളും ആദരിക്കപ്പെടും. ഓരോ സ്‌കോളര്‍ഷിപ്പിനും പിന്തുണ നല്‍കിയ വ്യക്തികള്‍ തന്നെ, അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറും. ഈ ചടങ്ങ് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നടക്കും. ട്രസ്റ്റിന്റെ 10 വര്‍ഷത്തെ സേവനത്തെ ആഘോഷിക്കുന്നതോടൊപ്പം, ഒരു പുതിയ തലമുറയെ ഡിജിറ്റല്‍ ഭാവിയിലേക്ക് നയിക്കുന്നതിന്റെ തുടക്കവുമാകും.
Content Highlights: Swastika Charitable Trust launches Yuva `25 scholarship for BPL students, offering free 6-month digital marketing courses.